പാര്‍ട്ടിയെ വിവാദത്തിലാക്കാന്‍ നോക്കേണ്ട: കോടിയേരി

പാര്‍ട്ടിയെ വിവാദത്തിലാക്കാന്‍ നോക്കേണ്ടന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി ഒറ്റക്കെട്ടായാണു പ്രവര്‍ത്തിക്കുന്നത്. എല്ലാ കാര്യങ്ങളും പിണറായിതന്നെ വിശദീകരിച്ചുകഴിഞ്ഞു. പാര്‍ട്ടിയെ കുഴപ്പത്തിലാക്കാനുള്ള മാധ്യമങ്ങളുടെ അജന്‍ഡ നടപ്പാവില്ല. ബാര്‍ വിഷയത്തില്‍ പാര്‍ട്ടി നയം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അതെപ്പോഴും ആവര്‍ത്തിക്കണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരേ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നതായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞതായുള്ള വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു കോടിയേരി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha