കൊല്ലം കലക്ടറേറ്റിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു,വെടിക്കെട്ടുമായി ബന്ധപ്പെട്ട ഫയലുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്

പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. നിരോധനത്തിനുശേഷം ക്ഷേത്രഭാരവാഹികള്‍ കലക്ടറെ കണ്ടതിന്റെ തെളിവിനായാണിത്. വെടിക്കെട്ടുമായി ബന്ധപ്പെട്ട ഫയലുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തന്റെ ഓഫിസിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്ന് കൊല്ലം കലക്ടര്‍ എ.ഷൈനാമോള്‍ ബുധനാഴ്ച ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. ആറുമാസമായി സിസിടിവി സംവിധാനം പ്രവര്‍ത്തനരഹിതമാണ്. സര്‍ക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ അതിനുമുന്‍പുള്ള ദൃശ്യങ്ങള്‍ നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും ഷൈനാമോള്‍ അറിയിച്ചു. അന്വേഷണത്തിനായി ദൃശ്യങ്ങള്‍ പരിശോധിക്കാനുളള അനുമതി തേടി ക്രൈംബ്രാഞ്ച് നല്‍കിയ കത്തിന് മറുപടിയായിട്ടായിരുന്നു കലക്ടറുടെ വിശദീകരണം.
വെടിക്കെട്ട് നിരോധിച്ച് ഉത്തരവിറക്കിയതിനുശേഷം കലക്ടറുമായി ക്ഷേത്രം ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു എന്നു മൊഴി ലഭിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കുന്നതിന് വേണ്ടിയാണ് സിസിടിവി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. പത്താം തീയതിയാണ് രാജ്യത്തെ തന്നെ നടുക്കിയ വെടിക്കെട്ട് ദുരന്തത്തിന് കൊല്ലം പരവൂര്‍ സാക്ഷ്യം വഹിച്ചത്. അപകടത്തില്‍ നൂറിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അനുമതിയില്ലാതിരുന്നിട്ടും മല്‍സരക്കമ്പം നടത്തുകയായിരുന്നു. സംഭവത്തിന്റെ പേരില്‍ പൊലീസും ജില്ലാ ഭരണകൂടവും രണ്ടു തട്ടിലായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























