കുടിവെള്ള പദ്ധതിക്കായി നിര്‍മ്മിച്ച തോട്ടില്‍ സാമൂഹിക വിരുദ്ധര്‍ വിഷം കലര്‍ത്തി

മലപ്പുറത്ത് വണ്ടൂരില്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച തോട്ടില്‍ സാമൂഹിക വിരുദ്ധര്‍ വിഷം കലര്‍ത്തിയെന്നാരോപണം. മീന്‍ പിടിക്കാന്‍ ചിലര്‍ തോട്ടില്‍ വിഷം കലര്‍ത്തിയതാണ് നാട്ടുകാരുടെ വെള്ളം കുടി മുട്ടിച്ചത്. ഇരുനൂറോളം കുടുംബങ്ങളുടെ കുടിവെള്ളമാണ് സാമൂഹിക വിരുദ്ധര്‍ മോശമാക്കിയത്.
തോടിന്റെ ഈ ഭാഗത്ത് ഏത് കടുത്ത വേനലിലും വറ്റാത്ത മൂന്ന് കുഴികളുണ്ട്. ഈ കുഴികളില് നിന്നാണ് പ്രദേശത്തെ വീടുകളിലേക്ക് കുടിവെള്ളമെത്തിക്കാന് ജലസംഭരണി ഒരുക്കിയിട്ടുള്ളത്. നിറയെ ചെറു മല്‍സ്യങ്ങളുള്ള ഈ ഭാഗത്താണ് മൂന്നിടങ്ങളിലായി സാമൂഹിക വിരുദ്ധര്‍ വിഷം കലര്‍ത്തിയത്.
മീനുകള്‍ നിറയെ ചത്തു പൊങ്ങുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വിഷം കലക്കിയത് കണ്ടെത്തിയത്. കുടിവെള്ളത്തോടൊപ്പം, കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമെല്ലാം പ്രദേശ വാസികള്‍ക്കുള്ള ഏകാശ്രയമായിരുന്നു ഈ തോട്. ഇനി മഴ പെയ്ത് കുഴിയില്‍ വെള്ളം നിറയാതെ വിഷവെള്ളം ഒഴുകി പോകില്ല. അസഹ്യമായ ദുര്‍ഗന്ധവും ഇവിടെ അനുഭവപെടുന്നുണ്ട്. പ്രദേശത്ത് ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണെന്നും കുറ്റക്കാരെ കണ്ടത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























