ആദര നിറവിൽ - സർഗ്ഗസ്നേഹം... തിരുഃ ഭാരത് ഭവനെ 10 വർഷങ്ങൾ നയിച്ച ഡോ. പ്രമോദ് പയ്യന്നൂരിന് സാംസ്‌കാരിക കേരളത്തിന്റെ ശ്രദ്ധേയ ആദരവ്

തിരുഃ ഭാരത് ഭവനെ 10 വർഷങ്ങൾ നയിച്ച ഡോ. പ്രമോദ് പയ്യന്നൂരിന് സാംസ്‌കാരിക കേരളത്തിന്റെ ശ്രദ്ധേയ ആദരവ്. അറുപതോളം സാംസ്‌കാരിക സംഘടനകൾ ചേർന്ന് കലാവിരുന്നും ആദരവുമൊരുക്കിയ സർഗ്ഗസ്നേഹത്തിൽ, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഒത്തുചേർന്നു. സമസ്‌ത കലാ സമൂഹത്തോടും ഒരുപോലെ ഹൃദ്യമായി പെരുമാറുകയും, ഇന്ത്യയുടേയും സാംസ്‌കാരിക പൈതൃകം കാത്ത് സൂക്ഷിക്കുവാൻ കലയുടെ കാവൽ വിളക്കായി പ്രമോദ് പയ്യന്നൂർ പ്രവർത്തിച്ചു വെന്ന് ജയകുമാർ ഐ എ എസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ അറുപതോളം സാംസ്‌കാരിക സംഘടനകളാണ് ശ്രദ്ധേയ സാംസ്‌കാരിക ദൗത്യങ്ങൾ നിർവ്വഹിച്ച പ്രിയപ്പെട്ട നാടക ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഡോ. പ്രമോദ് പയ്യന്നൂരിന് ആദരവ് നൽകിയത്. രാവിലെ 10 ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയെ അവലംബിച്ച് പ്രമോദ് പയ്യന്നൂർ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച്, മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ‘ബാല്യകാലസഖി’ പ്രദർശനത്തേ തുടർന്ന് നാടകാവതരണം, സംഗീത വിരുന്ന്, ആധുനിക നൃത്താവിഷ്കാരങ്ങൾ, ഇംപ്രോ തീയറ്റർ അവതരണം, ഡോക്യുമെന്ററി പ്രദർശനം എന്നിവ നിറഞ്ഞ സദസ്സിൽ അരങ്ങേറി.
വൈകുന്നേരം ഡോ. ജോർജ്ജ് ഓണക്കൂറിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക കൂട്ടായ്മ ഡോ.കെ. ജയകുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പത്മശ്രീ ഡോ. കെ. ഓമനക്കുട്ടി, പാളയം ഇമാം വി.പി.സുഹൈബ് മൗലവി, സിംഫണി കൃഷ്ണകുമാർ, കൈരളി സീനിയർ ഡയറക്ടർ വെങ്കിട്ട രാമൻ, പണ്ഡിറ്റ് രമേശ് നാരായണൻ, വട്ടപ്പറമ്പിൽ പീതാംബരൻ, എം.ആർ.ഗോപകുമാർ, ഡോ.നീനാ പ്രസാദ്,നടൻ അപ്പാനി ശരത്ത്, പിന്നണി ഗായികമാരായ അഖില ആനന്ദ്, ഗായകൻ ശ്രീറാം, കാവാലം ശ്രീകുമാർ മാധ്യമ പ്രവർത്തകരായ ബൈജു ചന്ദ്രൻ, വൈക്കം വേണുഗോപാൽ, വിനോദ് വൈശാഖി, ഡോ.രാജാവാര്യർ, ജസീന്താ മോറിസ്, വഞ്ചിയൂർ പ്രവീൺ കുമാർ, സെലിൻ മേരി, അഡ്വ. റോബിൻ സേവ്യർ, മുഹമ്മദ് ഷാ, സിന്ധു രരഘുനാഥ്, ഡോ.ജി.രാജ് മോഹൻ, അഡ്വ. സന്തോഷ് കുമാർ. എസ് തുടങ്ങി സാംസ്‌കാരിക സാമൂഹ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ഇന്ത്യയിലെ വിവിധ ഭാഷാ അസോസിയേഷൻ പ്രതിനിധികളും പങ്കെടുത്തു. കേരളത്തിലെ 60 ഓളം സാംസ്‌കാരിക സംഘടനാ ഭാരവാഹികളും ഭാരത് ഭവന്റെ 10 വർഷക്കാലയളവിലെ ഭരണ നിർവ്വഹണ സമിതി അംഗങ്ങളും, തൈക്കാട് റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളും, ഓട്ടോ തൊഴിലാളികളും സ്നേഹാദരക്കൂട്ടായ്മയിൽ സന്നിഹിതരായി.
ഫോട്ടോ ക്യാപ്‌ഷൻ - സർഗ്ഗസ്നേഹം സ്നേഹകൂട്ടായ്മയിൽ ഡോ.കെ.ജയകുമാർ ഐ.എ.എസ് ഡോ.പ്രമോദ് പയ്യന്നൂരിനെ ആദരിക്കുന്നു. പണ്ഡിറ്റ് രമേശ് നാരായൺ, കാവാലം ശ്രീകുമാർ, പദ്മവിഭൂഷൺ ഡോ.കെ.ഓമനക്കുട്ടി, ആപ്പാനി ശരത്ത്, എം.ആർ ഗോപകുമാർ, ശ്രീറാം, പന്തളം ബാലൻ, സിംഫണി കൃഷ്ണകുമാർ എന്നിവർ സമീപം.
ഫോട്ടോ ക്യാപ്‌ഷൻ - സർഗ്ഗസ്നേഹം സ്നേഹകൂട്ടായ്മയിൽ ഡോ.ജോർജ് ഓണക്കൂർ ഡോ.പ്രമോദ് പയ്യന്നൂരിനെ ആദരിക്കുന്നു. പണ്ഡിറ്റ് രമേശ് നാരായൺ, കാവാലം ശ്രീകുമാർ, പദ്മവിഭൂഷൺ ഡോ.കെ.ഓമനക്കുട്ടി, ആപ്പാനി ശരത്ത്, എം.ആർ ഗോപകുമാർ, ശ്രീറാം, പന്തളം ബാലൻ, സിംഫണി കൃഷ്ണകുമാർ എന്നിവർ സമീപം.
"
https://www.facebook.com/Malayalivartha

























