ടിപി വധക്കേസിലെ പ്രതി മോഹനനും ഭാര്യ കെ.കെ.ലതിക എഎല്‍എയും ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ പുറത്ത്, 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഏറെ കോളിക്കമുണ്ടാക്കിയ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ റിമാന്റിലുള്ള പ്രതി പി.മോഹനന്‍ ഭാര്യ കെ.കെ ലതിക എംഎല്‍എയുമൊത്ത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി. പൊലീസ് തന്നെയാണ് കോഴിക്കോട്ടെ ഹോട്ടലില്‍ ഇരുവര്‍ക്കും കാണാന്‍ അവസരം ഒരുക്കിയത്. വീഡിയോ ചാനലുകളിലൂടെ പുറത്തായത് പോലീസിനെ വെട്ടിലാക്കി.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിയില്‍ പരിശോധനക്കായി പി. മോഹനനെ കൊണ്ടുപോകവേയാണ് കൂടിക്കാഴ്ച നടന്നത്. മെഡിക്കല്‍ കോളേജിന് സമീപത്തെ റെസ്‌റ്റോറന്റില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഗണേശന്‍, ഖാലിദ്, അനൂപ് എന്നീ പൊലീസുകാരെയാണ് സസ്‌പെന്റ് ചെയ്തത്.
ടി.പി വധക്കേസിലെ പതിനാലാം പ്രതിയാണ് മോഹനന്‍. ടി.പി വധത്തിന് ഗൂഢാലോചന നടത്തിയെന്നാണ് മോഹനനെതിരായ കുറ്റം. റിമാന്റിലുള്ള പ്രതിയെ കാണാനുള്ള അവസരം ഒരുക്കിയത് വന്‍ വീഴ്ചയായാണ് വിലയിരുത്തുന്നത്.
എന്നാല്‍ അസുഖമാണെന്ന് അറിഞ്ഞതുകൊണ്ടാണ് കാണാന്‍ പോയതെന്ന് കെ കെ ലതിക പറഞ്ഞു. കാണാന്‍ യാതൊരു വിധ സഹായവും പൊലീസ് ചെയ്തിട്ടില്ല. റസ്‌റ്റൊറന്റില്‍ ഉണ്ടെന്ന് അറിഞ്ഞ് അങ്ങോട്ട് പോവുകയായിരുന്നുവെന്നും ലതിക മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha