മയക്കുമരുന്ന് ശൃംഖലയുടെ വേരറുക്കും, സ്കൂൾ പരിസരങ്ങളിൽ പുകയില നിരോധിച്ചു: രമേശ് ചെന്നിത്തല...

സംസ്ഥാനത്ത് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയെ തകർക്കാൻ ശക്തമായ നടപടികളുമായി ആഭ്യന്തര വകുപ്പ്. ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവേട്ടയിലൂടെ 60 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടിയതായും ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നായി രണ്ട് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സ്കൂളുകൾക്ക് മുന്നിലെ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന പൂർണ്ണമായും നിരോധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
തൂഫാന്‍ വിജിലന്‍സ് എന്ന സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്നും രഹസ്യ വിവരങ്ങള്‍ ആര്‍ക്കും പൊലീസിന് കൈമാറാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 9497979794, 9497927797 എന്നീ നമ്പറുകളിലേക്ക് പൊതുജനങ്ങള്‍ക്ക് വിവരമറിയിക്കാമെന്നും 9995966666 എന്ന നമ്പറില്‍ വാട്ട്‌സ്ആപ്പ് വഴി വിവരമറിയിക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശാസ്ത്രീയമായ നിലയിലാണ് ഓപ്പറേഷന്‍ തൂഫാന്‍ നടപ്പിലാക്കുന്നതെന്നും മമ്മൂട്ടിക്കൊപ്പമുളള സംഘം ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമറിയിച്ചെന്നും ചെന്നിത്തല പറഞ്ഞു. 'പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കും. ബോധവത്കരണവും നേരിടലും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകും. ജനങ്ങള്‍ ലഭിക്കുന്ന വിവരങ്ങള്‍ അറിയിക്കണം. പൊലീസില്‍ നിന്ന് അപാകത ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ വിവരമറിയിക്കാം. മുന്‍ സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ തുടര്‍ച്ചയായി തൂഫാനെ കണ്ടാല്‍ മതി. റീഹാബിലിറ്റേഷന്‍ ആരോഗ്യ, എക്‌സൈസ് വകുപ്പുകളുമായി ചേര്‍ന്ന് നടപ്പിലാക്കും': ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha
























