മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് എ.കെ ബാലന്‍

സിഎംആര്‍എല്‍എക്‌സാലോജിക് മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം നേതാവ് എ.കെ ബാലന്‍. മാസപ്പടി കേസ് യഥാര്‍ത്ഥത്തില്‍ വന്നത് മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ലക്ഷ്യംവെച്ചാണെന്ന് അദ്ദേഹം പറഞ്ഞു. വീണ വിജയനെ ചോദ്യം ചെയ്യുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നും ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെയെന്നും എ.കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
പിണറായി വിജയനോ വീണയോ പ്രതിയായ ഏതെങ്കിലും കേസ് ഇഡിയുടെ മുന്നിലുണ്ടോ എന്ന് ചോദിച്ച അദ്ദേഹം, ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും വ്യക്തമാക്കി. മാസപ്പടി കേസില്‍ തുടക്കക്കാരന്‍ മാത്യു കുഴല്‍നാടനായിരുന്നു. എന്നാല്‍ ഈ വിഷയം വിജിലന്‍സ് കോടതി തള്ളി, റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളി, ഒടുവില്‍ അപ്പീല്‍ സുപ്രീം കോടതിയും തള്ളിയതാണ്. ഈ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി തന്നെ കണ്ടെത്തിയതാണെന്നും എ.കെ ബാലന്‍ ഓര്‍മ്മിപ്പിച്ചു. മാത്യു കുഴല്‍നാടന് ശേഷമാണ് ഈ വിഷയവുമായി ഷോണ്‍ ജോര്‍ജ് രംഗത്ത് വരുന്നത്.
എസ്എഫ്‌ഐഒ അന്വേഷണത്തിന് ശേഷം ഇപ്പോള്‍ ഇഡി വന്നിരിക്കുന്നു. ഇത് എവിടേക്കാണ് പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. കള്ളപ്പണം വെളുപ്പിച്ചവരെ ശിക്ഷിക്കുന്നതില്‍ സിപിഐഎമ്മിന് യാതൊരു എതിര്‍പ്പുമില്ല. അത് അന്വേഷിച്ച് തെളിയിക്കട്ടെ എന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്. 2002, 2013 വര്‍ഷങ്ങളില്‍ കരിമണല്‍ ഖനനം ചെയ്യാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സിഎംആര്‍എല്ലിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരാണ് അത് റദ്ദ് ചെയ്തതെന്നും എ.കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























