ചിദംബരത്തു ട്രെയിൻ തട്ടി മരിച്ച നിലയിൽ സുരേഷിന്റെ മൃതദേഹം; കഴുത്തറ്റ നിലയിലായിരുന്നു മൃതദേഹം; സുരേഷെന്ന് സ്ഥിരീകരിച്ചത് മൊബൈൽ സിമ്മിലൂടെ; നിലവിളിച്ച് ആ 4 മക്കൾ

തിരുവനന്തപുരം നാലാഞ്ചിറയിലെ വാടകവീട്ടിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സുരേഷിനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബിവി(36)യെയാണ് ഭർത്താവ് സുരേഷ് (46) കഴിഞ്ഞ ദിവസം മക്കളുടെ മുന്നിൽ വച്ച് കഴുത്തറുത്തു കൊന്നത്. തുടർന്നു വീട്ടിൽനിന്നു രക്ഷപ്പെട്ട സുരേഷിനെ തമിഴ്‌നാട്ടിലെ ചിദംബരത്ത് ഇന്നു രാവിലെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ബാലരാമപുരം റയിൽവേ സ്‌റ്റേഷനിൽ കാർ ഉപേക്ഷിച്ച ശേഷം ട്രെയിനിൽ തമിഴ്‌നാട്ടിലേക്കു പോകുകയായിരുന്നു സുരേഷ് . ചിദംബരത്തു ട്രെയിൻ തട്ടി മരിച്ച നിലയിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തറ്റ നിലയിലായിരുന്നു മൃതദേഹം .
ഇയാളുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സിമ്മിന്റെ വിലാസം വട്ടിയൂർകാവിലെ കുടുംബ വീടിന്റേതാണെന്നു കണ്ടെത്തിയത്. പിന്നാലെ മൃതദേഹം സുരേഷിന്റേതാണെന്നു സ്ഥിരീകരിക്കുകയായിരുന്നു . തുടർന്ന് വിവരം സുരേഷിന്റെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.തിരുവനന്തപുരം അമ്മയെ കൺമുന്നിൽ കഴുത്തറുത്തു കൊന്ന ശേഷം വീടുവിട്ടു പോയ അച്ഛൻ ജീവനൊടുക്കുക കൂടി ചെയ്തതോടെ നാലു കുട്ടികളാണ് അനാഥരായത്.
https://www.facebook.com/Malayalivartha
























