കാമുകിമാര്‍ക്ക് ഐഫോണ്‍ വാങ്ങാന്‍ കാമുകന്മാര്‍ കാണിച്ച സാഹസം :ഒടുവില്‍ പൊലീസ് പിടിയില്‍

കാമുകിമാര്‍ക്ക് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഐഫോണ്‍ സമ്മാനിക്കാന്‍ ഇറങ്ങിത്തിരിച്ച രണ്ട് കൗമാരക്കാര്‍ ഒടുവില്‍ പോലീസ് പിടിയിലായി. വിലകൂടിയ ലക്ഷ്വറി ഡിസൈനര്‍ ടാപ്പുകള്‍ മോഷ്ടിച്ച് വിറ്റ സംഭവത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ കലാംന പോലീസ് അറസ്റ്റ് ചെയ്തത്. 6.5 ലക്ഷം രൂപ വിപണി വിലയുള്ള ലക്ഷ്വറി ടാപ്പുകളാണ് ഇവര്‍ മോഷ്ടിച്ചത്. എന്നാല്‍ ട്വിസ്റ്റ് എന്തെന്നാല്‍, ഈ ആഡംബര സാധനങ്ങള്‍ വെറും 20,000 രൂപയ്ക്കാണ് ഇവര്‍ ഒരു പ്രാദേശിക ആക്രിക്കടക്കാരന് വിറ്റഴിച്ചത്! ടൈല്‍സ്, സാനിറ്ററി വെയര്‍ എന്നിവയുടെ വ്യാപാരം നടത്തുന്ന 'രാഹുല്‍ സെറാമിക്‌സ് െ്രെപവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിന്റെ ഉടമ രാഹുല്‍ ജയചന്ദ് ബത്ര പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഈ സംഭവം പുറത്തറിഞ്ഞത്. മെയ് 27ന് രാത്രിയില്‍ ഗോഡൗണിന്റെ മേല്‍ക്കൂരയിലെ ടിന്‍ ഷീറ്റുകള്‍ നീക്കംചെയ്താണ് മോഷണം നടത്തിയത്. 3,94,500 രൂപ വിലമതിക്കുന്ന സ്വര്‍ണനിറത്തിലുള്ള അഞ്ച് ടാപ്പുകള്‍, 67,000 രൂപയുടെ മൂന്ന് സ്വര്‍ണ നിറത്തിലുള്ള ടാപ്പുകള്‍, 1,30,500 രൂപ വിലയുള്ള ഒമ്പത് റോസ് ഗോള്‍ഡ് ടാപ്പുകള്‍, 58,000 രൂപയുടെ നാല് വെള്ളിനിറത്തിലുള്ള ടാപ്പുകള്‍ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. അറ്‌ലൃശേലൊലി േസംഭവസ്ഥലത്തെയും പരിസരത്തെയും 35 സിസിടിവി ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കെണിയൊരുക്കിയാണ് പ്രതികളെ പിടികൂടിയത്. കേസില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്തവരെ കൂടാതെ, മോഷ്ടിച്ച സാധനങ്ങള്‍ വാങ്ങിയ ഇര്‍ഫാന്‍ അലി എന്ന ഇമ്മു റംസാന്‍ അലിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. കാമുകിമാര്‍ക്ക് ഐഫോണ്‍ വാങ്ങാന്‍ പണത്തിന് അത്യാവശ്യമായതിനാലാണ് മോഷണം നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു. സാങ്കേതിക അന്വേഷണത്തിലൂടെയും രഹസ്യ വിവരത്തിന്റെയും സഹായത്തോടെ വെറും 12 മണിക്കൂറിനുള്ളില്‍ കേസ് തെളിയിക്കാന്‍ സാധിച്ചതായി കലാംന പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ റാംലോഡ് അറിയിച്ചു. പ്രതികളില്‍നിന്ന് 6.5 ലക്ഷം രൂപയുടെ സാനിറ്ററി സാധനങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























