കനത്ത സുരക്ഷയില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് പത്തനംതിട്ടയില്‍

പത്തനംതിട്ടയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമായി. പ്രതിഷേധ പ്രകടനം നടത്തുമെന്ന എല്‍.ഡി.എഫ് മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പരാതികളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തലത്തില്‍ വരുത്തേണ്ട മാറ്റങ്ങളാണ് ജനസമ്പര്‍ക്ക പരിപാടി പ്രധാനമായും ലക്ഷ്യം വെക്കുന്നതെന്ന് മുഖ്യമന്ത്രി പരിപാടി ഉദ്‌ഘാടനം ചെയ്‌ത് പറഞ്ഞു. കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിക്കുശേഷം 45 സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറക്കിയതായും അദ്ദേഹം വ്യക്തമാക്കി.
പരിപാടിയിലേക്ക് ലഭിച്ച 4073 അപേക്ഷകളില്‍ 454 അപേക്ഷകരെയാണ് ആദ്യറൗണ്ടില്‍ മുഖ്യമന്ത്രി നേരിട്ടു കാണുക. അതേസമയം കലഞ്ഞൂരില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറികള്‍ക്കെതിരെജില്ലാഭരണകൂടം നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് കലഞ്ഞൂര്‍ സമരസമിതി പ്രവര്‍ത്തകര്‍ ജനസമ്പര്‍ക്ക പരിപാടിക്ക് മുന്നില്‍ സത്യാഗ്രഹമിരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
സുരക്ഷയ്‌ക്കായി 2113 അംഗ പോലീസിനെയാണ് പത്തനംതിട്ടയിലെത്തിച്ചിരിക്കുന്നത്. മൂന്ന് എസ്.പിമാരുടെ നിയന്ത്രണത്തിലാണ് ഇവരുടെ പ്രവര്‍ത്തനം.ഇന്നലെ വൈകുന്നേരത്തോടെ വേദിയും പരിസരങ്ങളും പൂര്‍ണമായും പോലീസിന്റെ നിയന്ത്രണത്തിലാണ്.
https://www.facebook.com/Malayalivartha