അബ്ദുള്‍ സമദ് സമദാനിയ്‌ക്ക് കുത്തേറ്റു; സംഭവം കുടുംബ വഴക്ക് പരിഹരിക്കാന്‍ ശ്രമിക്കവെ

അബ്ദുള്‍ സമദ് സമദാനി എം.എല്‍.എയ്‌ക്ക് കുത്തേറ്റു. കോട്ടയ്‌ക്കലില്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനിടയിലാണ് സംഭവം നടന്നത്. എം.എല്‍.എയുടെ മൂക്കിനാണ് പരിക്കേറ്റത്. അദ്ദേഹത്തെ കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമദാനിയെ സ്‌കാനിംഗിന് വിധേയനാക്കി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ജുമാ മസ്‌ജിദ് കമ്മറ്റിയുമായി ബന്ധപ്പെട്ട് രണ്ട് കുടുംബങ്ങള്‍ തമ്മില്‍ നിലനിന്ന പ്രശ്‌നം സംഘര്‍ഷത്തിലേക്ക് വഴിമാറുകയും രണ്ടു പേര്‍ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു. ഇത് ഒത്തുതീര്‍ക്കാനുള്ള ശ്രമത്തിനിടെയാണ് എം.എല്‍.എയ്‌ക്ക് നേരെ ആക്രമണമുണ്ടായത്.
ചര്‍ച്ച പൂര്‍ത്തിയായി മറ്റുള്ളവര്‍ പിരിഞ്ഞുപോയ ശേഷം സമദാനി ഒറ്റയ്‌ക്ക് മുറിയില്‍ ഇരിക്കുമ്പോള്‍ ഒരാള്‍ മുറിയിലെത്തി ആക്രമിക്കുകയായിരുന്നു. പഴയ തര്‍ക്കത്തില്‍ മാപ്പ് പറയാന്‍ എന്ന പേരിലാണ് അക്രമി സമദാനിയുടെ ഓഫീസിലെത്തിയതെന്നാണ് സൂചന.
മുറിയിയില്‍ കയറി അക്രമി വാതിലടച്ചശേഷമാണ് കത്തിവീശിയത്. തലക്ക് നേരെ വീശിയ കത്തിയില്‍ നിന്നും രക്ഷപ്പെടാനായി ഒഴിഞ്ഞുമാറുന്നതിനിടെ മൂക്കിന് പരിക്കേറ്റതായാണ് ആദ്യവിവരം.പുളിക്കല്‍ കുഞ്ഞാവ എന്നയാളാണ് ആക്രമിച്ചതെന്നാണ് വിവരം. നേരത്തെയുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആളുടെ സഹോദരനാണ് ഇയാള്‍.
https://www.facebook.com/Malayalivartha