ഇടുക്കി ജില്ലയിൽ മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിരോധനമേർപ്പെടുത്തി ജില്ലാ കലക്ടർ

ഇടുക്കി ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ജില്ലയിലെ മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിരോധനമേർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിട്ടു.
ശക്തമായ മഴ പെയ്യുന്നതിനാലും മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാലും ദുരന്ത സാഹചര്യം ഒഴിവാക്കുന്നതിനായാണ് രാത്രിയാത്ര നിരോധനമേർപ്പെടുത്തിയത്.
രാത്രി 7 മുതൽ രാവിലെ 6 വരെയാണ് യാത്ര നിരോധിച്ചിട്ടുള്ളത്. ഉത്തരവ് കർശനമായി നടപ്പാക്കുന്നതിന് ജില്ലാ പൊലീസ് മേധാവി, ആർടിഒ, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ, തഹസിൽദാർമാർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























