സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 1,11,240 രൂപ

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴോട്ട്. 1,11,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 95 രൂപയാണ് കുറഞ്ഞത്. 13,905 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
അന്താരാഷ്ട്ര വിപണിയിൽ സ്വർണ വിലയിൽ ഉണ്ടായ ഇടിവാണ് കേരളത്തിലെ വിലയെ പ്രധാനമായും ബാധിച്ചിട്ടുള്ളത്. രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡിൽ വന്ന കുറവ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ യു.എസ് ഡോളർ കൂടുതൽ കരുത്താർജ്ജിക്കുകയും ബോണ്ട് യീൽഡ് വർധിക്കുകയും ചെയ്തത് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള നിക്ഷേപകരുടെ താൽപര്യം കുറച്ചു.
ഡോളറിന്റെ മൂല്യം കൂടുമ്പോൾ സ്വർണം വാങ്ങുന്നവർക്ക് ചിലവ് കൂടുന്നതിനാൽ ഡിമാൻഡ് കുറയാൻ കാരണമാകും.
https://www.facebook.com/Malayalivartha

























