സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു... അരുവിക്കര ഡാമിന്റെ ഒന്ന് മുതൽ നാല് വരെയുള്ള ഷട്ടറുകൾ, സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളിൽ മഴ ശക്തമാകുന്നു. ഇന്ന് പുലർച്ചെ മുതൽ പല സ്ഥലങ്ങളിലും മഴ തുടർച്ചയായി നിന്നു പെയ്യുകയാണ്.
തിരുവനന്തപുരം സിറ്റിയിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും തിരുവനന്തപുരം ജില്ലയിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .
വരുന്ന മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, ഇടുക്കി,മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകി. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം ശക്തമായ നീരൊഴുക്കിനെ തുടർന്ന് അരുവിക്കര ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാലും ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതിനാലും ഇന്ന് രാവിലെ എട്ട് മണിക്ക് അരുവിക്കര ഡാമിന്റെ ഒന്ന് മുതൽ നാല് വരെയുള്ള ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം (കഴിഞ്ഞ ദിവസം ഉയർത്തിയ 40 സെന്റീമീറ്റർ ഉൾപ്പടെ, ആകെ 80 സെന്റീമീറ്റർ) തുറന്നു. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ .
അതേസമയം തിരുവനന്തപുരത്തെ കനത്ത മഴയിൽ പട്ടം ഗോൾസ് സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു. ക്ലാസ് മുറിയോട് ചേർന്ന മതിലാണ് ഇടിഞ്ഞത്. ശക്തമായ മഴയിലും കാറ്റിലും തൃശൂർ എരുമപ്പെട്ടിയിൽ വീടിന്റെ മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. ആർക്കും പരിക്കില്ല.
"
https://www.facebook.com/Malayalivartha

























