മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം... ദുരന്തബാധിതർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായം കൈമാറി

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ ദുരന്തബാധിതർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായം കൈമാറി.
തൃശൂർ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ സഹായധന വിതരണം നിർവഹിച്ചു. അപകടത്തിൽ ജീവൻ നഷ്ടമായ 16 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കും മറ്റ് ദുരിതബാധിതർക്കും 50,000 രൂപ വീതവുമാണ് എം എ യൂസഫലി പ്രഖ്യാപിച്ചിരിക്കുന്നത്. ദുരിത ബാധിതർക്കായി ഇടപെട്ട ലുലു ഗ്രൂപ്പിന്റെയും ചെയർമാൻ യുസഫലിയുടെയും ശ്രമങ്ങൾക്ക് സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി നന്ദി പ്രകാശിപ്പിച്ചു.
വെടിക്കെട്ട് നിർത്തലാക്കുന്ന തീരുമാനം സർക്കാരിന്റെ നയമല്ലന്നെന്നും ആചാരങ്ങളെയും വിശ്വാസങ്ങളെയും കൂടെ നിർത്തുന്നതാണ് സർക്കാർ നയമെന്നും വ്യക്തമാക്കി മന്ത്രി.
"
https://www.facebook.com/Malayalivartha


























