ആക്രി വ്യാപാരിയെ കൊന്നത് പണത്തിന്; പ്രതി പിടിയില്‍

തമിഴുനാട്ടുകാരനായ ആക്രി വ്യാപാരിയെ കൊന്ന് ചാക്കില്‍ കെട്ടി പിക്കഫ് ഓട്ടോറിക്ഷയില്‍ ഒളിപ്പിച്ച സംഭവത്തില്‍ സഹജോലിക്കാരനായ തമിഴുനാട്ടുകാരന്‍ അറസ്റ്റില്‍. തിരുനെല്‍വേലി മേലേപാളയം രാജാബീഡി കോളനിയില്‍ സ്വാമി തേവര്‍ മകന്‍ കരുവാട് മണികണ്ഠന്‍(22) ആണ് അറസ്റ്റിലായത്. തോന്നയ്ക്കല്‍ പതിനാറാംമൈലില്‍ വാടകെട്ടിടത്തില്‍ ആക്രി കച്ചവടം നടത്തുന്ന തമിഴുനാട് തൂത്തുക്കുടി കോയില്‍പ്പട്ടി സ്വദേശി മൊട്ടൈസ്വാമി (32) യെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.
കൊലപാതകത്തെക്കുറിച്ച് പൊലീസ് പറയുന്നത്: മണികണ്ഠന്റെ സുഹൃത്തും ഒപ്പം ജോലിചെയ്തിരുന്ന വേലുകുമാറും മൊട്ടൈസ്വാമിയും തമ്മില്‍ കുറച്ച് ദിവസം മുന്പ് അടിപിടി നടന്നിരുന്നു. തിങ്കളാഴ്ച രാത്രി മൊട്ടൈസ്വാമിയും മണികണ്ഠനും ഗോഡൗണില്‍ ഒരുമിച്ചിരുന്നു മദ്യപിച്ചു. ഇതിനിടയില്‍ അടിപിടിയെക്കുറിച്ച് സംസാരിച്ച് വാക്കേറ്റമായി മൊട്ടൈസ്വാമി മണികണ്ഠനെ മര്‍ദ്ദിച്ചു. ഇതില്‍ ക്ഷുഭിതനായ മണികണ്ഠന്‍ അവിടെയുണ്ടായിരുന്ന ഇരുന്പ് പൈപ്പെടുത്ത് മൊട്ടൈസ്വാമിയുടെ തലയില്‍ രണ്ടുപ്രാവശ്യം അടിച്ചു. അപ്പോള്‍ മൊട്ടൈസ്വാമി മണികണ്ഠനെ പിടിച്ചുതള്ളി. നിലത്ത് വീണ മണികണ്ഠന്‍ മേശപ്പുറത്തിരുന്ന കത്തിയെടുത്ത് മൊട്ടൈസ്വാമിയുടെ നെഞ്ചില്‍ കുത്തി എന്നിട്ടും അരിശം തീരാതെ ഇരുന്പ് കന്പിയെടുത്ത് വീണ്ടും തലയ്ക്കടിച്ചു മരണം ഉറപ്പാക്കി. തുടര്‍ന്ന് ആക്രി സാധനങ്ങള്‍ പറക്കുന്ന ചാക്കില്‍ കയറ്റിയ മൃതദേഹം വലിച്ചിഴച്ച് പുറത്ത് കിടന്ന പെട്ടി ഓട്ടോയ്ക്കുള്ളിലാക്കി പ്‌ളാസ്റ്റിക് കവറും ചവറുകൊണ്ടും മൂടി. പൊലീസ് സംശയിക്കാതിരിക്കാന്‍ അടുക്കളയിലിരുന്ന മുളക് പൊടിയെടുത്ത് പരിസരത്ത് വിതറി.
മൃതദേഹം ഓട്ടോറിക്ഷയില്‍ തനിച്ച് കയറ്റിയപ്പോള്‍ തന്നെ മണികണ്ഠന്‍ ക്ഷീണിതനായതിനാല്‍ വണ്ടിയോടിച്ച് മൃതദേഹം പുറത്തുകൊണ്ട് കളയാന്‍ സാധിച്ചില്ല. മാത്രമല്ല ഇതിനടുത്തെ തട്ടുകടയില്‍ നൈറ്റ് പട്രോളിംഗിന് വന്ന പൊലീസുകാര്‍ ചായകുടിക്കാനിറങ്ങിയപ്പോള്‍ ഈ ഭാഗത്തേക്ക് ലൈറ്റടിച്ച് നോക്കിയപ്പോള്‍ മണികണ്ഠന്‍ ഒന്നുകൂടി പതറി. പിന്നൊന്നും ആലോചിച്ചില്ല രാവിലെ അഞ്ചിന് കുളിച്ച് മൊട്ടൈസ്വാമിയുടെ പക്കലുണ്ടായിരുന്ന 46000രൂപയും അപഹരിച്ചു പുറത്ത് പോയി.
നേരത്തെ മണികണ്ഠന്‍ ജോലിചെയ്തിരുന്ന വോങ്ങോടുള്ള ആക്രികടയില്‍ പോയി അവിടെ കടം വാങ്ങിയ 200രൂപയും കൊടുത്തിട്ട് തമിഴുനാട്ടിലേക്ക് വണ്ടി കയറി. അവിടെ കുടുംബ വീട്ടില്‍ നിന്നാണ് പിറ്റെ ദിവസം പൊലീസ് മണികണ്ഠനെ അറസ്റ്റുചെയ്തത്. ഇന്നലെ ഉച്ചയോടെ മണികണ്ഠനെ തെളിവെടുപ്പിനായി തോന്നയ്ക്കലില്‍ കൊണ്ടുവന്നു. മണികണ്ഠന്റെ പക്കലുണ്ടായിരുന്ന 46000രൂപയും കൊലപാതകത്തിന് ഉപയോഗിച്ച ഇരുന്പ് പൈപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മണികണ്ഠനില്‍ കൊടും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറഞ്ഞു. മുന്പ് നാട്ടില്‍ വച്ച് വോട്ടുരളിയുംമോഷ്ടിച്ച ശേഷം അവിടെ നിന്ന് കേരളത്തിലേത്തിയതായിരുന്നു. ആദ്യം വോങ്ങോടുള്ള ആക്രികടയിലാണ് നിന്നത്.
ദീപാവലി ആഘോഷിക്കാന്‍ മൊട്ടൈസ്വാമിയുടെ ഭാര്യയും മക്കളും തോന്നയ്ക്കലിലെത്തിയിരുന്നു സംഭവ ദിവസമായ രാവിലെയാണ് ഇവര്‍ തിരിച്ചുപോയത്. മൊട്ടൈസ്വാമിക്ക് പള്ളിക്കലിലുള്ള ആക്രികടയില്‍ നിന്ന് കിട്ടിയ തുകയായിരുന്നു മണികണ്ഠന്‍ തട്ടിയെടുത്ത 46000രൂപ. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി പ്രതാപന്‍നായരുടെ നേതൃത്വത്തില്‍ കഴക്കൂട്ടം സി.ഐ ബി.വിനോദ്, മംഗലപുരം എസ്.ഐ ചന്ദ്രദാസ്, പോത്തന്‍കോട് എസ്.ഐ രാകേഷ്, കഠിനംകുളം എസ്.ഐ തന്‍സീം, പൊലീസുകാരായ മണികണ്ഠന്‍, മാഹീന്‍, ശ്രീബു, ജയചന്ദ്രന്‍, ഷാബു, ജയന്‍, ഭൂവനചന്ദ്രന്‍, ശ്രീകുമാര്‍ എന്നിവരടങ്ങുന്ന പ്രത്യാക സ്‌ക്വാഡാണ് തമിഴുനാട്ടില്‍ നിന്ന് പ്രതിയെ ഒറ്റ ദിവസകൊണ്ട് പിടികൂടിയത്.
https://www.facebook.com/Malayalivartha