Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാലക്കാട് എംഎല്‍എ ഓഫിസ് ഉദ്ഘാടനത്തില്‍ രമേഷ് പിഷാരടിയും കുടുംബവും

12 JUNE 2026 10:59 PM IST
മലയാളി വാര്‍ത്ത

More Stories...

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

പാലക്കാട് സ്വന്തം എംഎല്‍എ ഓഫിസ് ഉദ്ഘാടനം ചെയ്യാന്‍ കുടുംബസമേതമെത്തി രമേഷ് പിഷാരടി. സൗമ്യയ്ക്കും മക്കളായ പൗര്‍ണമി, ഗിരിധര്‍, ഗോവര്‍ദ്ധന്‍ എന്നിവര്‍ക്കൊപ്പമാണ് താരം പാലക്കാട് എത്തിയത്. ഓഫിസ് ഉദ്ഘാടത്തിനു മുറിക്കാനുള്ള കത്രികയടക്കം എല്ലാ തയാറെടുപ്പുകളും നടത്തിയത് ഗിരിധറും ഗോവര്‍ദ്ധനും ചേര്‍ന്നായിരുന്നു. ഓഫിസ് ഉദ്ഘാടനം വി.കെ.ശ്രീകണ്ഠന്‍ എംപി നിര്‍വഹിച്ചു. നാടിന്റെ വികസനത്തിനും നാട്ടുകാരുടെ ക്ഷേമത്തിനും ഉള്ള ജനകീയ ഓഫിസായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു.

111 ദിവസത്തിനുള്ളില്‍ 111 വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കി നാടിനു സമര്‍പ്പിക്കുമെന്ന പ്രഖ്യാപനത്തോടെ രമേഷ് പിഷാരടി എംഎല്‍എയുടെ ഓഫിസ് ഉദ്ഘാടനം ചെയ്തു. മുന്‍ എംഎല്‍എമാര്‍ തുടങ്ങിവച്ചതും, പുതുതായി തുടങ്ങുന്നതും സാങ്കേതികത്വത്തില്‍ കിടക്കുന്നതും ഉള്‍പ്പെടെ നിയോജകമണ്ഡലത്തിലെ 111 പദ്ധതികളാണ് പൂര്‍ത്തിയാക്കുകയെന്ന് രമേഷ് പിഷാരടി എംഎല്‍എ പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ പൂര്‍ണ സേവനം ജനങ്ങള്‍ക്കു നല്‍കാനായി ഈ കാലയളവില്‍ സിനിമയും സ്‌റ്റേജ് പ്രോഗ്രാമുകളും ഒഴിവാക്കാനാണു തീരുമാനം.

പാലക്കാട് നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മികച്ച ഭൂരിപക്ഷത്തോടെയാണ് പിഷാരടി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 12,422 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷമാണ് അദ്ദേഹം സ്വന്തമാക്കിയത്. രമേഷ് പിഷാരടി 55,302 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന് 42,880 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ.

അവതാരകന്‍, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ കലാ സാംസ്‌കാരിക രംഗത്ത് സജീവസാന്നിധ്യമാണ് രമേഷ് പിഷാരടി. സലിം കുമാറിന്റെ 'കൊച്ചിന്‍ സ്റ്റാലിയന്‍സ്' എന്ന മിമിക്രി ട്രൂപ്പിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കൊപ്പം ചേര്‍ന്ന് മലയാളികളെ പൊട്ടിച്ചിരിപ്പിച്ച പിഷാരടി, ചുരുങ്ങിയ കാലം കൊണ്ട് തന്നെ ടെലിവിഷന്‍ രംഗത്തെ അനിഷേധ്യ സാന്നിധ്യമായി മാറി.2008ല്‍ 'പോസിറ്റീവ്' എന്ന ചിത്രത്തിലൂടെ സിനിമാഭിനയത്തില്‍ തുടക്കം കുറിച്ച അദ്ദേഹം പിന്നീട് 'പഞ്ചവര്‍ണ്ണതത്ത', 'ഗാനഗന്ധര്‍വ്വന്‍' എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും തന്റെ പ്രതിഭ തെളിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (11 minutes ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (23 minutes ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (33 minutes ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (38 minutes ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (47 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (56 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (2 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (2 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (3 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends