മുഖ്യമന്ത്രിക്കു നേരെ കല്ലേറ്; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും എന്തുകൊണ്ട് സുരക്ഷ ഒരുക്കിയില്ലെന്ന് കോടതി

കണ്ണൂരില്‍ കല്ലേറിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരിക്കേറ്റ സംഭവത്തില്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം. രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിട്ടും എന്തുകൊണ്ടാണ് മതിയായ സുരക്ഷ ഒരുക്കാതിരുന്നതെന്നും കോടതി ചോദിച്ചു.
ആക്രമണ സമയത്ത് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എവിടെയായിരുന്നുവെന്ന് കോടതി ചോദിച്ചു. എന്നാല്‍ ഇവര്‍ പിന്നിലായിരുന്നുവെന്നും മുഖ്യമന്ത്രിക്കു നേരെ കല്ലുമഴയാണ് ഉണ്ടായതെന്നും ഡി.ജി.പി(ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ്) ടി. ആസിഫലി കോടതിയില്‍ വ്യക്തമാക്കി. എന്തുകൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്നിലിരുന്നുവെന്നും അവര്‍ വാഹനത്തിന്റെ മുന്നിലല്ലേ ഇരിക്കേണ്ടതെന്നും കോടതി ചോദിച്ചു. എന്നാല്‍ ഇതിന് വ്യക്തമായ മറുപടി നല്‍കാന്‍ ഡി.ജി.പിയ്‌ക്ക് കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha