Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം

13 NOVEMBER 2026 08:51 PM IST
മലയാളി വാര്‍ത്ത

പത്തനംതിട്ട കോഴഞ്ചേരി പാലത്തിനെപ്പറ്റിയുള്ള അബിൻ വർക്കി എംഎൽഎയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി മുൻ മന്ത്രിയും ആറൻമുള മുൻ എംഎൽഎയുമായിരുന്ന വീണാ ജോർജ്. അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും വീണാ ജോർജ് പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വീണാ ജോർജ് പ്രതികരിച്ചത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

കോഴഞ്ചേരിയിൽ പുതിയ പാലം നാടിന്റെ ചിരകാല സ്വപ്നമായിരുന്നു. നിർമ്മാണം പൂർത്തിയായി ഏറെ നാളുകൾക്ക് ശേഷം, ആ സ്വപ്നപാത ഒടുവിൽ പൊതുസമൂഹത്തിനായി തുറന്നുകൊടുക്കുമ്പോൾ, ഇത് യാഥാർത്ഥ്യമാക്കാൻ നടന്ന കഠിനാധ്വാനത്തിന്റെയും നിയമപോരാട്ടങ്ങളുടെയും തീക്ഷ്ണമായ ഓർമ്മകളാണ് മനസ്സിലേക്ക് ഓടിയെത്തുന്നത്.


​പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ എംഎൽഎ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്നു എന്ന് പലരും ശ്രദ്ധയിൽപ്പെടുത്തിയതുകൊണ്ട് കൂടി, സർക്കാർ ഉത്തരവുകളും തീയതികളും സഹിതം ഇവിടെ കുറിക്കട്ടെ.


​ഞാൻ ആറന്മുള എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വർഷം, 2016-ൽ എന്റെ നിരന്തരമായ അഭ്യർത്ഥനയെത്തുടർന്ന് ഒന്നാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ അന്നത്തെ ബഹു..ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചതാണ് പുതിയ കോഴഞ്ചേരിയിലെ പുതിയ പാലം. കിഫ്ബി (KIIFB) വഴിയാണ് ഇതിനായി പണം അനുവദിച്ചത്. (കിഫ്ബിയിലൂടെ പണം അനുവദിച്ച ഒരു പദ്ധതി അതിന് മുൻപ് അനുവദിച്ചതാണെന്ന് അവകാശപ്പെടുന്നവർ സ്വയം പരിഹാസ്യരാകുകയാണ് എന്ന് ഓർക്കുന്നില്ലല്ലോ!).
​പാലത്തിന്റെ നാൾവഴികളും ഔദ്യോഗിക ഉത്തരവുകളും വ്യക്തമാണ്:
​ഭരണാനുമതി നൽകിയ തീയതി: 31/10/2016
സർക്കാർ ഉത്തരവ്: GO (Rt) No. 1496/2016/PWD (തീയതി: 31/10/2016)
അനുവദിച്ച തുക: 22.02 കോടി രൂപ
​സാമ്പത്തിക അനുമതി നൽകിയ തീയതി: 21/08/2017
ഉത്തരവ്: APR-1/76/2017/KIIFB (തീയതി: 21/08/2017)
അനുവദിച്ച തുക: 19.77 കോടി രൂപ


​2018-ൽ ഒന്നാം പിണറായി സർക്കാരിലെ ബഹു പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. ജി. സുധാകരനാണ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്.


​തറക്കല്ലിട്ടത് മുതൽ പൂർത്തീകരണം വരെയുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല; പ്രതിസന്ധികളുടെ കടമ്പകൾ അനേകമായിരുന്നു. 2018-ലെ മഹാപ്രളയം, തുടർന്നുള്ള ഓരോ വർഷത്തെയും കനത്ത മഴയും വെള്ളപ്പൊക്കവും, നിർമ്മാണ പ്രവർത്തനങ്ങളെ രണ്ട് വർഷത്തോളം സ്തംഭിപ്പിച്ച കോവിഡ് മഹാമാരി , ജിഎസ്ടിയുമായി ബന്ധപ്പെട്ട് കരാറുകാരൻ നൽകിയ കേസ്, മാരാമൺ കരയിലെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ, വണ്ടിപ്പേട്ടയിലെ സ്ഥലവും പഞ്ചായത്തുമായുള്ള കേസുകളിൽ നിർമ്മാണം തടസ്സപ്പെടുത്തിയ കോടതി സ്റ്റേകൾ—അങ്ങനെ പ്രതിബന്ധങ്ങൾ നിരവധിയായിരുന്നു. കോടതിവിധിയെത്തുടർന്ന് ആദ്യ കരാറുകാരൻ നിർമ്മാണം അവസാനിപ്പിച്ചപ്പോൾ 6 തവണ റീടെണ്ടർ നടപടികളിലൂടെ കടന്നുപോകേണ്ടി വന്നു.


​എന്നാൽ, തളരാതെ ഓരോ പ്രതിസന്ധിയെയും ഞങ്ങൾ അതിജീവിച്ചു. സ്ഥലമേറ്റെടുപ്പ് യാഥാർത്ഥ്യമാക്കി; പോസ്റ്റ് ഓഫീസിന്റെ സ്ഥലവുമായി ബന്ധപ്പെട്ട സങ്കീർണ്ണതകളും പരിഹരിച്ചു.


​പണം നൽകിയുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ 2023–24 കാലയളവിൽ പൂർത്തിയാക്കി. 2024 ജനുവരി മാസത്തിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി , ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് സർക്കാർ പണം കൈമാറി. തുടർന്ന് അപ്രോച്ച് റോഡുകളുടെ നിർമ്മാണവും പൂർത്തിയാക്കി. (2024 ജനുവരിയിൽ തന്നെ പൂർത്തിയായ സ്ഥലമേറ്റെടുപ്പ്, ഇപ്പോൾ ഈ നാല് മാസത്തിനുള്ളിൽ നടത്തിയതാണ് എന്ന് പറയാൻ കഴിയുന്നത് വലിയൊരു വിസ്മയം തന്നെയാണ്!).
​പാലത്തിന് ഏത് നിറത്തിലുള്ള പെയിന്റ് നൽകണമെന്ന് വരെ തീരുമാനിച്ച്, നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പാലത്തിന്റെ പണികൾ പൂർത്തിയാക്കി വൈറ്റ് വാഷ് ചെയ്യുന്ന പ്രവൃത്തികളും ആരംഭിച്ചിരുന്നു.
​കോഴഞ്ചേരിയിൽ പുതിയ പാലം അനുവദിച്ച വിവരം പങ്കു

വെച്ചപ്പോൾ മാരാമൺ കരയിലെ വീട്ടിൽ ഉണ്ടായിരുന്ന ഭാഗ്യസ്മരണാർഹനായ ക്രിസോസ്റ്റം തിരുമേനിയുടെ മുഖത്ത് വിരിഞ്ഞ ആ വാത്സല്യപൂർണ്ണമായ പുഞ്ചിരി ഇന്നും മനസ്സിൽ മായാതെയുണ്ട്. പാലത്തിന് ഫണ്ട് അനുവദിപ്പിക്കുന്നത് മുതൽ നിർമ്മാണം പൂർത്തിയാകുന്നത് വരെയുള്ള ഈ നീണ്ട യാത്രയിൽ ഒപ്പം നിന്ന ഓരോരുത്തരെയും ഹൃദയപൂർവ്വം സ്മരിക്കുന്നു.


​2018-ലെ മഹാപ്രളയത്തിൽ നിർമ്മാണ സാമഗ്രികളെല്ലാം കുത്തിയൊലിച്ചു പോയപ്പോൾ, നിർമ്മാണത്തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കൈമെയ് മറന്ന് സൗകര്യമൊരുക്കിയവർ മുതൽ, ഏറ്റവും ഒടുവിൽ കുത്തിയൊഴുകുന്ന പമ്പയാറ്റിൽ ലോറി താഴ്ന്നുപോയപ്പോൾ പാതിരാത്രിയിലും പുലർച്ചെയും ഒപ്പം ഇറങ്ങി നിന്ന് ലോറി ഒഴുക്കിൽപ്പെടാതെ വലിച്ചുകയറ്റാൻ ശ്രമിച്ചവർ വരെ—പ്രിയപ്പെട്ടവരായ എല്ലാ നല്ല മനുഷ്യരെയും സ്നേഹത്തോടെ ഓർക്കുന്നു. ആ ഓർമ്മകൾ നൽകുന്നത് വലിയ സന്തോഷവും അഭിമാനവുമാണ്.


​ചിലർ ബോധപൂർവ്വം തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടാൻ ശ്രമിക്കുന്നതുകൊണ്ടാണ് സർക്കാർ ഉത്തരവുകളും തീയതികളും സഹിതം ഈ യാഥാർത്ഥ്യങ്ങൾ ഇവിടെ വ്യക്തമാക്കിയത്. പാലം അനുവദിച്ചതും പണം അനുവദിച്ചതും യുഡിഎഫ് ആണെന്ന കള്ളം മുതൽ, 2024 ജനുവരിയിൽ പൂർത്തിയായ സ്ഥലമേറ്റെടുപ്പ് ഇപ്പോൾ നടത്തിയതാണെന്ന നുണ വരെ പാലത്തെക്കുറിച്ച് കള്ളങ്ങൾ മാത്രം പറയുന്ന എംഎൽഎയ്ക്ക്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (7 minutes ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (9 minutes ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (11 minutes ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (57 minutes ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (1 hour ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (3 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (3 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (3 hours ago)

വനിതാ സംരംഭകരുടെ വളര്‍ച്ചയ്ക്ക് വിപണിയും പിന്തുണയും ഉറപ്പാക്കണമെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (3 hours ago)

കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്  (3 hours ago)

ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...  (3 hours ago)

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ വൻ മാറ്റം...  (3 hours ago)

രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം  (3 hours ago)

ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...  (3 hours ago)

Malayali Vartha Recommends