ടോമിന്‍ തച്ചങ്കരിക്ക് വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഐ.ജി. ടോമിന്‍ തച്ചങ്കരിക്ക് വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു. അധികാരത്തിലിരുന്ന സമയത്ത് 65 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് തച്ചങ്കരിക്ക് തൃശ്ശൂര്‍വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
2011 ജനുവരിയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയെങ്കിലും ഐ.പി.എസ് ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ലഭിച്ചിരുന്നില്ല. ഏറെ നടപടിക്രമങ്ങള്‍ക്കുശേഷമാണ് കേന്ദ്രാനുമതി ലഭിച്ചത്. അനുമതി വൈകുന്നതിന്റെ ന്യായീകരണം നല്‍കാനും കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha