നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...

നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി-4 ജഡ്ജി കെന്നത്ത് ജോർജ് ആണ് വിധി പ്രസ്താവിക്കുക.
നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ ഉന്നതിയിലെ ചെന്താമരയാണ് ( 59) കേസിലെ പ്രതി. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ ഉന്നതിയിലെ സുധാകരൻ (55), അമ്മ ലക്ഷ്മി ( 75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പറയുന്നത്.
സുധാകരന്റെ ഭാര്യ സജിത( 35)യെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇതേ കോടതി നേരത്തെ വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ പ്രതി അനുഭവിച്ചു വരികയാണ്. ഈ കേസിൽ തടവിന് പുറമേ 3.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. കഴിഞ്ഞ 30 ന് കേസിൽ അന്തിമവാദം പൂർത്തിയാക്കിയിട്ടുണ്ടായിരുന്നു. തുടർന്ന് കേസിൽ വിധി പറയാനായി കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കൃത്യം നടന്ന് ഒന്നര വർഷം പിന്നിടുമ്പോഴാണ് കേസിൽ വിധി പറയുന്നത്. ഭാര്യയും മകളും പിണങ്ങിപ്പോകാനായി കാരണം അയൽവാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.
"
https://www.facebook.com/Malayalivartha
























