Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എസ് ശ്രീജിത്തിനെ കുടുക്കിയതാര്? ഡി ജി പി തുലാസിൽ മൗനത്തിൽ സർക്കാർ പോലീസിൽ തമ്മിലടി

31 JULY 2026 10:02 AM IST
മലയാളി വാര്‍ത്ത

ഒരിടവേളയ്ക്ക് ശേഷം പോലീസിൽ ഉന്നതർ തമ്മിലുള്ള ശീതസമരം ശക്തമാകുന്നു. മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും എം.ആർ അജിത്കുമാറിന്റെ തെറിച്ചുപോയ ഡി ജി പി സ്ഥാനം എസ് ശ്രീജിത്തിന് ലഭിക്കുമെന്ന് മനസിലായതോടെയാണ് ഉന്നതർ തമ്മിലടിക്കാൻ തീരുമാനിച്ചത്.തത്കാലം ശ്രീജിത്തിന് ഡി ജെ പി സ്ഥാനം നൽകാൻ സർക്കാർ തയ്യാറായേക്കില്ല. ഹൈക്കോടതി പ്രതികരണങ്ങൾ മറികടക്കാൻ സർക്കാർ തയ്യാറാവില്ല.  


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ എഡിജിപി എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി. കേസിൽ ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിനെതിരെ കടുത്ത വിമർശനമാണ് കോടതി ഉന്നയിച്ചത്. പരാതിക്കാരനായ ദിപിൻ ഇടവരയുടെ മൊഴി എസ്. ശ്രീജിത്തിന്റെ സാന്നിധ്യമില്ലാതെ വിശദമായി വീണ്ടും രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.



മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്നും വിദേശ യൂണിഫോം ധരിച്ച് പരിപാടികളിൽ പങ്കെടുത്തുവെന്നുമാണ് ശ്രീജിത്തിനെതിരായ പ്രധാന ആരോപണങ്ങൾ. എന്നാൽ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുന്നതിൽ ഉൾപ്പെടെ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് സർക്കാർ ക്ലീൻ ചിറ്റ് നൽകിയതെന്ന് കോടതി നിരീക്ഷിച്ചു.


എഡിജിപി എം.ആർ. അജിത് കുമാർ സസ്‌പെൻഷനിലായ പശ്ചാത്തലത്തിൽ, ഡിജിപി റാങ്കിലേക്ക് എസ്. ശ്രീജിത്തിന് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതകൾ നിലനിൽക്കെയാണ് ഈ കോടതി നടപടി ഉണ്ടായിരിക്കുന്നത്. നിതിൻ അഗർവാൾ വിരമിക്കുന്ന ഒഴിവിലേക്ക് ശ്രീജിത്തിനെ പരിഗണിക്കാൻ സർക്കാർ തലത്തിൽ നീക്കങ്ങൾ സജീവമായിരുന്നു.


നേരത്തെ ഇതേ ആരോപണങ്ങൾ ഉന്നയിച്ച കെ.എം. ഷാജഹാനെതിരെ എസ്. ശ്രീജിത്ത് നൽകിയ മാനനഷ്ടക്കേസിൽ തിരുവനന്തപുരം കോടതി അദ്ദേഹത്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. എങ്കിലും, ഹൈക്കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ് ശ്രീജിത്തിന്റെ പ്രമോഷൻ സാധ്യതകളെ ഏതു തരത്തിൽ ബാധിക്കുമെന്ന കാര്യത്തിൽ ഇനി സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. വിധിപ്പകർപ്പിന്റെ പൂർണ്ണരൂപം പരിശോധിച്ച ശേഷമേ സ്ഥാനക്കയറ്റ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.


കഴിഞ്ഞ ഫെബ്രുവരി ഒന്നു മുതൽ മൂന്നു വരെയാണ് എഡിജിപി എസ്. ശ്രീജിത്ത് ദുബായ് സന്ദർശിച്ചത്. ഈ യാത്രയ്ക്ക് സർക്കാരിന്റെ മുൻകൂർ അനുമതി ഉണ്ടായിരുന്നുവെന്നും, അവിടെ നടന്ന സ്വകാര്യ പരിപാടിയിൽ അദ്ദേഹം പോലീസ് യൂണിഫോം ധരിച്ചിരുന്നില്ലെന്നുമാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വനാഥ സിൻഹ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.


ഈ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പൂർണമായും കളവാണെന്ന് ആരോപിച്ചാണ് പരാതിക്കാരനായ ദിപിൻ ഇടവന ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഈ കേസിൽ പരാതിക്കാരനടക്കം സംയുക്ത ഹിയറിങ് നടത്താൻ കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ എഡിജിപിക്കൊപ്പം ഹിയറിങ്ങിൽ പങ്കെടുക്കാൻ തനിക്ക് കഴിയില്ലെന്ന നിലപാടാണ് ദിപിൻ സ്വീകരിച്ചത്.


തുടർന്ന് പരാതിക്കാരനെ കേൾക്കാതെ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കി സമർപ്പിച്ച റിപ്പോർട്ടാണ് കോടതി ഇപ്പോൾ തള്ളിയിരിക്കുന്നത്. തനിക്ക് പറയാനുള്ളത് കേൾക്കാൻ അവസരം നൽകിയില്ലെന്ന പരാതിക്കാരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു


ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള പുതിയ അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കും ഇനി ഈ പരാതിയിൽ ഹിയറിങ് നടത്തി തീരുമാനമെടുക്കേണ്ടത്. പരാതിക്കാരനായ ദിപിൻ ഇടവനയെ നേരിട്ട് കേട്ട് അദ്ദേഹം നൽകുന്ന വിവരങ്ങൾ കൂടി പരിഗണിച്ച ശേഷം പുതിയ റിപ്പോർട്ട് തയ്യാറാക്കണം. ഈ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം സമർപ്പിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. 


മുമ്പ് ഇടതു സർക്കാരിന്റെ കാലത്താണ് ശ്രീജിത്തിന് അനുകൂലമായി റിപ്പോർട്ട് തയ്യാറാക്കിയത്. എന്നാൽ ഇന്ന് സാഹചര്യം അതല്ല. പുതിയ സർക്കാരിന്റെ നയം ഇടതുമുന്നണിക്ക് ഒപ്പമാകില്ല. മാത്രവുമല്ല മുഖ്യമന്ത്രിക്ക് താത്പര്യം ശ്രീജിത്തിനെയല്ല. പകരം എ ഡി ജി പി പി വിജയനെയാണ്. അതുകൊണ്ടാണ് ശബരിമല ചീഫ് പൊലീസ് കോ ഓര്‍ഡിനേറ്റര്‍ ആയി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി.വിജയനെ സര്‍ക്കാര്‍ നിയോഗിച്ചത്. എസ്.ശ്രീജിത്തിനു പകരമാണ് വിജയനു ചുമതല നല്‍കിയിരിക്കുന്നത്. ശ്രീജിത്ത് ജയില്‍ മേധാവിയായി നിയമിതനായതോടെയാണ് സര്‍ക്കാര്‍ നടപടി. ശബരിമല തീര്‍ഥാടനത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നുള്ള എല്ലാ കാര്യങ്ങളും പി.വിജയന്‍ ഏകോപിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. 


തീര്‍ഥാടനം കുറ്റമറ്റതാക്കാന്‍ ലക്ഷ്യമിട്ട് മാസങ്ങള്‍ക്കു മുന്‍പു തന്നെ നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് നിയമനം. 2024 ഒക്‌ടോബറില്‍ എം.ആര്‍.അജിത്കുമാറിനു പകരമാണ് ശ്രീജിത്തിനെ നിയോഗിച്ചത്. രണ്ടു വര്‍ഷത്തോളം ശ്രീജിത്തിനായിരുന്നു ചുമതല. 2011ല്‍ ശബരിമലയില്‍ സ്‌പെഷല്‍ ഓഫിസര്‍ ആയിരുന്ന പി.വിജയന്‍ നടപ്പാക്കിയ പുണ്യം പൂങ്കാവനം ശുചീകരണ പദ്ധതി ഏറെ ചര്‍ച്ചയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരെ പ്രശംസ പിടിച്ചുപറ്റിയ പദ്ധതിയായിരുന്നു അത്. പുണ്യം പുങ്കാവനം പദ്ധതിയുടെ പേരിലാണ് വിജയനെതിരെ ആരോപണം ഉയർന്നത്. ഇതിന് പിന്നിൽ അജിത് കുമാറാണെന്ന് ആരോപണം ഉയർന്നിരുന്നു. 


കൂലിപ്പണിക്കാരന്‍റെ മകനായാണ്  വിജയൻ ജനിച്ചത്.  കഠിനാധ്വാനവും നിശ്ചയദാര്‍ഡ്യവും കൊണ്ട് ഐപിഎസ് നേടിയ ചരിത്രമാണ് ഐജി പി.വിജയന്‍റേത്. ഔദ്യോഗിക ജീവിതത്തില്‍ ഒട്ടേറെ മാതൃകാപ്രവര്‍ത്തനങ്ങളിലൂടെ എല്ലാവരുടെയും കയ്യടി നേടിയ ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്തതിന് പിന്നില്‍ ഉയർന്ന ചോദ്യങ്ങള്‍ നിരവധിയാണ്.


ആർക്കും എപ്പോഴും കാണാനും സംസാരിക്കാനും കഴിയുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം.

പുത്തൂര്‍ മഠത്തില്‍ കൂലിപ്പണിക്കാരനായ പി വേലായുധന്‍റെ മകനായി ജനിച്ച ഐജി പി.വിജയന്‍റെ ഐപിഎസിലേക്കുള്ള യാത്ര ഒരു മോട്ടിവേഷണൽ  സ്റ്റോറിയാണ് . പത്തിൽ 

തോറ്റ  വിജയൻ  ചുമടെടുക്കാൻ വരെ പോയി.. ഇക്കാലത്ത് ഒരു ദിവസം വന്ന പത്രവാർത്തയാണ് വിജയന് പുതിയൊരു വെളിച്ചം ജീവിതത്തില്‍ നല്‍കിയത്. പാവപ്പെട്ട വീട്ടിലെ കുട്ടി ഐഎഎസ് നേടിയ വാര്‍ത്തയായിരുന്നു അത്. പിന്നീട്  ചീഫ് സെക്രട്ടറിയായ  വി പി ജോയിയെക്കുറിച്ചായിരുന്നു ആ വാര്‍ത്ത. 


വി.പി.ജോയിയുടെ  ജീവിതം പി വിജയനെ ആവേശഭരിതനാക്കി. പാവപ്പെട്ടവർക്ക് അന്ന് ബാലികേറാമലയായിരുന്നു സിവിൽ സർവീസ്. പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക് സിവിൽ സർവീസ് സ്വപ്നമല്ല യാഥാർത്ഥ്യമാക്കാമെന്ന് അദ്ദേഹം മനസിലാക്കി.


പിന്നീട് അധ്യാപകന്‍റെ സഹായത്തോടെ പത്താംക്ലാസും പന്ത്രണ്ടാം ക്ലാസും ജയിച്ചു. അദ്ദേഹം തന്നെ നിര്‍ബന്ധിച്ച് കോളേജിൽ ചേർത്തു. ബിരുദവും ബിരുദാനന്തര ബിരുദവും ഉയര്‍ന്ന നിലയില്‍ വിജയിച്ചു. 


ആദ്യത്തെ സിവിൽ സർവീസ് പരീക്ഷയിൽ ഐഎഎസും ഐപിഎസും കിട്ടിയില്ല. വീണ്ടും  പരീക്ഷയെഴുതി. കിട്ടിയില്ല. അത്തവണ ആർപിഎഫിൽ കിട്ടി. അതിനിടെ കുറച്ചുനാള്‍  കോളജ് അദ്ധ്യാപകനായി. ഇതിനിടെ  വീണ്ടും സിവിൽ സർവീസ് എഴുതിയപ്പോള്‍  കിട്ടിയില്ല. പക്ഷെ, നിരാശനാകാതെ അടുത്തതവണ എഴുതിയപ്പോള്‍ ഐപിഎസ് കിട്ടി. 


സിഎന്‍എന്‍ – ഐബിഎന്‍ 2014ലെ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തത് വിജയനെ ആയിരുന്നു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് അന്ന് പുരസ്‌കാരം സമ്മാനിച്ചത്. ഓൺലൈൻ വോട്ടെടുപ്പിൽ ഒന്നാമത് എത്തിയാണ് വിജയൻ പുരസ്‌കാരം നേടിയത്. ശബരിമലയിലേക്കുള്ള പുണ്യം പൂങ്കാവനം നടപ്പാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മന്‍ കി ബാത്തില്‍’ ഐജി പി വിജയനെ അഭിനന്ദിച്ചു. സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റും പുണ്യം പൂങ്കാവനവും തുടങ്ങി വിജയന്‍ നടപ്പാക്കിയ പദ്ധതികള്‍ പലതാണ്. വിദ്യാര്‍ഥികളില്‍ നിയമം, അച്ചടക്കം, പൗരബോധം എന്നിവ വളര്‍ത്തി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഒരു ജനാധിപത്യ സമൂഹത്തിന്‍റെ  ഭാവിയെ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി വിജയന്‍റെ ആശയമായിരുന്നു. കുട്ടികളോടുള്ള ഞങ്ങളുടെ ഉത്തരവാദിത്തം, ഹോപ്പ്, ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് ഇനിഷ്യേറ്റീവ് എന്നിവയും വിജയന്‍റെ ആശയങ്ങളായിരുന്നു.‌കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ തെളിയിപ്പിക്കപ്പെട്ട ഷാഡോ പൊലീസിങ് സംവിധാനത്തിന് പിന്നിലും വിജയനായിരുന്നു. 


പൊതുമേഖലാ സ്ഥാപനമായ കേരളാ ബുക്‌സ് ആൻഡ് പബ്ലിക്കേഷന്‍സിന്‍റെ എംഡിയുമായിരുന്ന പി വിജയൻ സിപിഎമ്മിന്‍റെ താല്‍പര്യം സംരക്ഷിക്കുന്നില്ല എന്ന് ആരോപിച്ച് ഇടതുയൂണിയനുകൾ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിലേക്ക് ക്ഷണം കിട്ടിയതും ചിലരുടെ എതിർപ്പിന് കാരണമായെന്നാണ് വിവരം. സിവിൽ സർവീസ് ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാരിന് കീഴിൽ വരുന്നവരാണ്. പ്രധാനമന്ത്രി ഒരു പരാമർശം നടത്തിയാൽ അത് അവരെ സംബന്ധിച്ചടത്തോളം വലിയ അംഗീകാരമാണ്.


ചില ഉന്നത ഉദ്യോഗസ്ഥരുടെ വ്യക്തി വൈരാഗ്യമാണ് സസ്പെൻഷന് കാരണമെന്നാണ് വിജയനെ അനുകൂലിക്കുന്നവർ ആരോപിച്ചത് പുരാവസ്തു തട്ടിപ്പുകേസിലെ പ്രതിയോടൊപ്പം പടമെടുത്ത് രസിച്ചവർ പോലും യാതൊരു നടപടിക്കും വിധേയരാകാതെ തുടരുമ്പോൾ പി വിജയനെതിരായ നടപടി പകപോക്കലാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. മോൻസൻ കേസിൽ ആരോപണ വിധേയരായവർക്കെതിരെ

ഹൈക്കോടതി വരെ പരാമർശം നടത്തിയിരുന്നു.എന്നിട്ടും  ഒന്നും സംഭവിച്ചില്ല.


എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ്ഖാനെ കേരളത്തിലേക്ക് കൊണ്ടുവന്ന പൊലീസുകാരുമായി ബന്ധപ്പെട്ടുവെന്ന പേരിലാണ്  അദ്ദേഹത്തെ സസ്പെന്‍റ് ചെയ്ത് ഉത്തരവിറക്കിയത് ഞെട്ടലോടെയാണ് കേരളം കേട്ടത്.  തീവ്രവാദ വിരുദ്ധ സേനയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് വിജയൻ ഷാരൂഖ് ഖാനെ കൊണ്ടുവന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടത്. ഇതിൽ സംസ്ഥാനത്തെ ഉയർന്ന ഉദ്യോഗസ്ഥരൊന്നും നീതികേട് കാണുന്നില്ല. ഒരു ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥന് തൻ്റെ കീഴിലുള്ള പോലീസുകാരെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുന്നതിൽ എന്താണ് തെറ്റ് എന്ന് ചോദിക്കുന്നവർ നിരവധിയുണ്ട്.


ഐ.ജിയുടെ സസ്പെൻഷൻ പിണറായിയുടെ ഇല്ലാത്ത ഇമേജിന് കൂടുതൽ ദോഷം ഉണ്ടാക്കി. സർക്കാരിൽ അമിത സ്വാധീനമുള്ള ഒരു  ഉന്നത ഉദ്യോഗസ്ഥൻെറ  ഇടപെടലാണ് സസ്പെൻഷന് പിന്നിലെന്ന് മനസിലാക്കി . ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനെ

സസ്പെൻ്റ് ചെയ്യുന്ന വിധത്തിലാണ് വിജയനെ സസ്പെൻറ് ചെയ്തത്. ഇതാണ് സംസ്ഥാനത്തെ അവസ്ഥയെങ്കിൽ ആർക്കും ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന മുന്നറിയിപ്പ് ഉയർന്ന  ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്ക് നൽകിക്കഴിഞ്ഞു.


കേന്ദ്ര സർക്കാർ അതീവ ഗൗരവത്തോടെയാണ് സാഹചര്യം  വീക്ഷിച്ചത്.പ്രധാനമന്ത്രിയുടെ പ്രശംസക്ക് പാത്രമായ ഒരുദ്യോഗസ്ഥനെ സസ്പെൻ്റ് ചെയ്യുന്നത് നല്ല കീഴ് വഴക്കമല്ലെന്ന് സിവിൽ സർവീസ് ഉദ്യോഗസ്ഥർ കരുതുന്നു. ചുരുക്കം ചില ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത്തരം ഒരു അംഗീകാരം ലഭിക്കുക.എന്നാൽ വിജയൻ്റെ സസ്പെൻഷന് പ്രധാനമന്ത്രിയുടെ  പ്രസംഗവുമായി ഒരു ബന്ധവുമില്ലന്ന് പിണറായി പക്ഷക്കാർ പ്രചരിപ്പിച്ചു. 


ചീഫ് സെക്രട്ടറിയുടെയും സംസ്ഥാന പോലീസ് മേധാവിയുടെയും എതിർപ്പ്  അവഗണിച്ചാണ് വിജയനെ സസ്പെൻറ് ചെയ്തത്. എം.ആർ.അജിത്കുമാറിൻ്റെ ശുപാർശ പി.ശശി നിറവേറ്റിയെന്നാണ് സെക്രട്ടേറിയറ്റിനുള്ളിലെ അണിയറ വർത്തമാനം.  ഇതിന് മുഖ്യമന്ത്രിയുടെ  അനുമതി ലഭിച്ചിട്ടുണ്ട്.  മുഖ്യമന്ത്രിയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു എന്ന് കരുതുന്ന ഉദ്യോഗസ്ഥരും സർവീസിലുണ്ട്. എന്നാൽ ഇത് ശരിയല്ല.


ഇതെല്ലാം നടക്കുമ്പോൾ ശ്രീജിത്ത് ഇടതു സർക്കാരിന് പ്രിയപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു. സതീശൻ സർക്കാർ അധികാരത്തിലെത്തിയതോടെ ഇടതുമുന്നണി ഉപദ്രവിച്ചവരുടെ പട്ടിക എടുത്തു. അങ്ങനെയാണ് പി. വിജയനെ മുൻ നിരയിലേക്ക് കൊണ്ടു വന്നത്. ഇതിൽ പോലീസ് ഉന്നതർക്ക് എതിരഭിപ്രായം ഉണ്ടായിരുന്നു. എന്നാൽ സർക്കാർ ഇത്കാര്യമാക്കിയില്ല. ശ്രീജിത്തിനെതിരായ കേസിൽ സർക്കാർ പക്ഷം പിടിക്കാത്തത് അതുകൊണ്ടാണ്. ഇടതു സർക്കാർ നൽകിയ  റിപ്പോർട്ട് ഹൈക്കോടതി തള്ളിയതിലും സർക്കാർ പ്രതികരിച്ചിട്ടില്ല. 


മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ നിഥിന്‍ അഗര്‍വാള്‍ വിരമിക്കുന്നതോടെ ഒഴിവുവരുന്ന സ്ഥാനത്തേക്ക് പ്രമോഷന്‍ ലഭിച്ച് എസ്. ശ്രീജിത്ത് ഐ.പി.എസിന് ഡി.ജി.പി റാങ്ക് ലഭിക്കുമെന്ന് ഉറപ്പായതോടെയാണ് വിവാദങ്ങൾ കനത്തത്.


സീനിയോറിറ്റിയില്‍ മുന്നിലുള്ള സുരേഷ് രാജ് പുരോഹിത് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയില്‍ കേന്ദ്ര സര്‍വീസില്‍ തുടരുന്നതിനാലാണ് കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ തിളങ്ങിയ എ.ഡി.ജി.പി എസ്. ശ്രീജിത്തിന് സംസ്ഥാന പോലീസിന്റെ പരമോന്നത പദവിയിലേക്കുള്ള വഴി തെളിഞ്ഞത്. നിഥിന്‍ അഗര്‍വാള്‍ വിരമിക്കുന്നതോടെ റവാഡാ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, എസ്. ശ്രീജിത്ത് എന്നിവര്‍ ഡി.ജി.പി റാങ്കുകാരാകും. 


കേരള പോലീസിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വ്യാജ ആരോപണങ്ങളാലും വേട്ടയാടലുകളാലും പരീക്ഷിക്കപ്പെടുകയും എന്നാല്‍ അതിനെയെല്ലാം സ്വന്തം ആത്മാര്‍ത്ഥത കൊണ്ടും കഠിനാധ്വാനം കൊണ്ടും അതിജീവിക്കുകയും ചെയ്ത ഓഫീസറാണ് കോഴിക്കോട് സ്വദേശിയായ എസ്. ശ്രീജിത്ത്. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച്, യാതൊരുവിധ ഐ.പി.എസ് പാരമ്പര്യവുമില്ലാതെ എത്തിയ അദ്ദേഹം കഠിനപ്രയത്‌നം ഒന്നുകൊണ്ടു മാത്രമാണ് സംസ്ഥാന പോലീസിന്റെ അമരത്തേക്ക് വന്നെത്തിനില്‍ക്കുന്നത്.


പഠനകാലത്ത് വെറുമൊരു ശരാശരി വിദ്യാര്‍ത്ഥിയായിരുന്നു ശ്രീജിത്ത്. പ്രീഡിഗ്രിക്ക് ലഭിച്ചത് വെറും 52 ശതമാനം മാര്‍ക്ക് മാത്രമായിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ ഇംപ്രൂവ് ചെയ്തപ്പോള്‍ കിട്ടിയതാകട്ടെ 51 ശതമാനവും. ചേളന്നൂര്‍ എസ്.എന്‍ കോളജില്‍ ബി.എസ്.സി മാത്സിന് ചേര്‍ന്നപ്പോഴും കലയിലും സാഹിത്യത്തിലുമായിരുന്നു താല്പര്യം. ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായിരുന്ന അദ്ദേഹം മികച്ചൊരു വയലിനിസ്റ്റ് കൂടിയായിരുന്നു.



എന്നാല്‍, മുന്‍ കളക്ടറും കവിയുമായ കെ. ജയകുമാര്‍ സംഘടിപ്പിച്ച സിവില്‍ സര്‍വീസ് സെമിനാറാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. ആത്മവിശ്വാസം വീണ്ടെടുത്ത് ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം, ആകാശവാണിയിലും കസ്റ്റംസിലും ജോലി ചെയ്ത ശേഷം 1996-ല്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പരീക്ഷയായ സിവില്‍ സര്‍വീസ് പാസ്സായി ഐ.പി.എസ് നേടി.


1998-ല്‍ കുന്ദംകുളം എ.എസ്.പി ആയി സര്‍വീസ് ആരംഭിച്ച അദ്ദേഹം വടകരയിലും തലശ്ശേരിയിലും പ്രവര്‍ത്തിച്ചു. 1999 സെപ്റ്റംബര്‍ 27-ന് തലശ്ശേരിയില്‍ വെച്ചുണ്ടായ രാഷ്ട്രീയ അക്രമത്തില്‍ ബോംബേറിന് ഇരയായി. സംസ്ഥാനത്ത് ബോംബാക്രമണത്തിന് ഇരയാകുന്ന ആദ്യ ഐ.പി.എസ് ഓഫീസറായിരുന്നു അദ്ദേഹം. 14 സര്‍ജറികളിലൂടെയാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ജീവനും കാലുകളും വീണ്ടെടുത്തത്.


നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ചതോടെ ശത്രുക്കളും വ്യാജ ആരോപണങ്ങളും അദ്ദേഹത്തെ തേടിയെത്തി. എറണാകുളത്തും കോട്ടയത്തും സേവനമനുഷ്ഠിക്കുമ്പോള്‍ ഹൈദരാബാദില്‍ ട്രെയിനിംഗിലായിരുന്ന ശ്രീജിത്തിനെതിരെ വ്യാജ പീഡന ആരോപണങ്ങള്‍ വരെ മാധ്യമങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ വസ്തുതകള്‍ നിരത്തി ചാനലുകളില്‍ നേരിട്ടെത്തി സത്യം ബോധ്യപ്പെടുത്താന്‍ അദ്ദേഹം മടിച്ചില്ല. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ വരെ അന്വേഷിച്ച് അദ്ദേഹം പൂര്‍ണ്ണ കുറ്റവിമുക്തനാണെന്ന് സാക്ഷ്യപ്പെടുത്തി.


പാലത്തായി കേസ്, നടി ആക്രമിക്കപ്പെട്ട കേസ്, ചുംബന സമരക്കാരുടെ അറസ്റ്റ് തുടങ്ങി നിരവധി വിവാദ കേസുകള്‍ അന്വേഷിച്ചപ്പോഴും നീതിയുക്തമായ നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചത്. മൂകാംബികാ ദേവിയുടെ തീവ്ര ഭക്തനായ അദ്ദേഹം, ജോലിയിലെ തിരക്കുകള്‍ക്കിടയിലും അമ്മ നല്‍കിയ സംസ്‌കാരം കാത്തുസൂക്ഷിക്കുന്നു. അമ്മ സുഭദ്രാമ്മയുടെ പേരിന്റെ ആദ്യ അക്ഷരമായ 'എസ്' ആണ് തന്റെ പേരിനൊപ്പം ഉപയോഗിക്കുന്നത്.


2018-ല്‍ ശബരിമല യുവതി പ്രവേശന വിവാദകാലത്ത്, ക്രമസമാധാന പാലനത്തിന്റെ ഭാഗമായി എത്തിയെങ്കിലും, ആക്ടിവിസ്റ്റുകളെ തിരികെ അയച്ച ശേഷം പതിനെട്ടാം പടിയുടെ മുന്നില്‍ പൊട്ടിക്കരഞ്ഞു തൊഴുത് മലയിറങ്ങിയ ചിത്രം മലയാളികള്‍ മറന്നിട്ടില്ല. ഔദ്യോഗിക കര്‍മ്മവും വ്യക്തിപരമായ വിശ്വാസവും തമ്മിലുള്ള വേര്‍തിരിവ് തെളിയിച്ച നിമിഷമായിരുന്നു അത്.


എം.ആര്‍. അജിത് കുമാറിനെതിരായ നടപടിയെ തുടര്‍ന്ന് ആഭ്യന്തര വകുപ്പിലുണ്ടായ അപ്രതീക്ഷിത മാറ്റങ്ങളാണ് ഇപ്പോള്‍ എസ്. ശ്രീജിത്തിനെ ഡി.ജി.പി പദവിയിലേക്ക് അടുപ്പിച്ചിരിക്കുന്നത്. സിവില്‍ സര്‍വീസ് സ്വപ്നം കാണുന്ന സാധാരണക്കാരായ യുവാക്കള്‍ക്ക് എപ്പോഴും പ്രചോദനമാണ് എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ ജീവിതം. എന്നാൽ അതിലാണ് ഇടങ്കോൽ വീണത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ-ബ്രസീല്‍ പോരാട്ടം.... കൊല്‍ക്കത്തയില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കളിക്കും...  (8 minutes ago)

രാജ്യത്തെ പൊതുപരിക്ഷ സംവിധാനത്തിൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന പൊതുപരിക്ഷാ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി...  (14 minutes ago)

ഒരാളും ഇന്ന് അയോഗ്യനാവില്ലെന്ന് വിവിആർ!! കാപ്പ കേസിൽ കുരുങ്ങിയ വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതന്റെ കാര്യത്തിൽ VVRന് 200% കോൺഫിഡൻസ്.. സു​ഗതന്റെ കൗൺസിലർ സ്ഥാനം തെറിക്കുമോ എന്നത് ഇന്നറിയാം..  (21 minutes ago)

കോമൺവെൽത്ത് ഗെയിംസ്.... അത്‌ലറ്റിക്‌സ് ഫീൽഡിൽ നിന്നും ഇന്ത്യയ്ക്ക് വീണ്ടും മെഡൽ തിളക്കം...  (24 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (30 minutes ago)

സങ്കടക്കാഴ്ചയായി... കുമ്പളം ടോൾ പ്ലാസക്ക് സമീപം അനധികൃതമായി നിർത്തിയിട്ട ലോറിക്ക് പിന്നിൽ മീൻ വാൻ ഇടിച്ചു കയറി ഒരു മരണം  (36 minutes ago)

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുൽ, ഇന്ത്യൻ രാഷ്​ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഔദ്യോഗിക നിയമനപത്രം സ്വീകരിച്ചു...  (1 hour ago)

വെല്ലുവിളി വീണ്ടും... കുവൈത്തിലും ജോർദാനിലും ഇറാൻ ആക്രമണം, തിരിച്ചടിച്ച് യുഎസ്; ഹോർമുസിൽ എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം, വീണ്ടും സംഘർഷം  (1 hour ago)

ലൈസൻസിന്റെ കാലാവധി കഴിഞ്ഞു... ബൈക്ക് ഓടിച്ചയാൾ വരുത്തിയ അപകടത്തിന് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി  (1 hour ago)

എസ് ശ്രീജിത്തിനെ കുടുക്കിയതാര്? ഡി ജി പി തുലാസിൽ മൗനത്തിൽ സർക്കാർ പോലീസിൽ തമ്മിലടി  (1 hour ago)

യുദ്ധം അവസാനിക്കുന്നു...! കലാശക്കൊട്ടിന് ട്രംപ്..! യുദ്ധം കഴിഞ്ഞാൽ ഇറാന്റെ കട്ടപ്പുക..!കൂട്ടിയിട്ട് കത്തിക്കും..!  (1 hour ago)

തർക്കത്തിനൊടുവിൽ... സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ലവ്‌പ്രീത്‌ സിങ്ങിന് വെള്ളി...  (2 hours ago)

പ്രതീക്ഷയോടെ.... ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും...  (2 hours ago)

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് ഒരു മരണം....  (2 hours ago)

Malayali Vartha Recommends