നീണ്ടകര മത്സ്യബന്ധന തുറമുഖത്തിനു സമീപം അഴിമുഖത്ത് തിരയിൽപെട്ട് വള്ളം മറിഞ്ഞ് ഒരു മരണം... രണ്ടു പേരെ കാണാതായി, തെരച്ചിൽ തുടരുന്നു....

നീണ്ടകര മത്സ്യബന്ധന തുറമുഖത്തിനു സമീപം അഴിമുഖത്ത് തിരയിൽപെട്ട് വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടുപേരെ കാണാതായി. ഇന്നു രാവിലെയായിരുന്നു സംഭവം നടന്നത്.
നീണ്ടകര പുത്തൻതുറ സ്വദേശി രാജീവൻ (76) ആണു മരിച്ചത്. ഗൗതം കൃഷ്ണ(26), രാധാകൃഷ്ണൻ (47) എന്നിവരെയാണു കാണാതായത്. പുത്തൻതുറയിൽ കടുവങ്കിൽ അച്ചുവിന്റെ ഉടമസ്ഥതയിലുള്ള മായാമി വള്ളമാണ് അപകടത്തിൽപ്പെട്ടത്. കാണാതായവർക്കായി തിരച്ചിൽ തുടരുന്നു.
"
https://www.facebook.com/Malayalivartha

























