തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി നിർദേശം നടപ്പിലാക്കാനൊരുങ്ങി കേരളം

തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി നിർദേശം നടപ്പിലാക്കാനൊരുങ്ങി കേരളം. തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശമാണ് നടപ്പാക്കാനൊരുങ്ങുന്നത്.
അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാനായി തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകുകയും ചെയ്തു. പ്രാഥമിക പ്രോട്ടോക്കോൾ തയ്യാറാക്കി. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പ്രത്യേക സമിതികൾ രൂപീകരിച്ചു. നായ്ക്കളെ കൊല്ലുന്നത് ഈ സമിതിക്ക് തീരുമാനിക്കാവുന്നതാണ്. അതുപോലെ ഷെൽട്ടറുകൾക്ക് സ്ഥലം കണ്ടെത്താനായി കളക്ടർമാർക്ക് നിർദേശം നൽകും.
രണ്ടിൽ കൂടുതൽ നായ്ക്കളുള്ള വീടുകൾ ഷെൽട്ടറായി പരിഗണിക്കുന്നതാണ്. ഇവയ്ക്ക് പ്രത്യേക സ്‌മോൾ -ഷെൽട്ടർ ലൈസൻസ് നൽകുകയും ചെയ്യും. തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനും പ്രത്യേക മാനദണ്ഡങ്ങൾ തയ്യാറാക്കാനാണ് തീരുമാനമുള്ളത്.
"https://www.facebook.com/Malayalivartha

























