സങ്കടക്കാഴ്ചയായി... കുമ്പളം ടോൾ പ്ലാസക്ക് സമീപം അനധികൃതമായി നിർത്തിയിട്ട ലോറിക്ക് പിന്നിൽ മീൻ വാൻ ഇടിച്ചു കയറി ഒരു മരണം

ദേശീയ പാതയിൽ കുമ്പളം ടോൾ പ്ലാസക്ക് സമീപം വീണ്ടും അപകടം. അനധികൃതമായി നിർത്തിയിട്ട ലോറിക്ക് പിന്നിൽ മീൻ വാൻ ഇടിച്ചു കയറി ഒരു മരണം. മീൻ വണ്ടിയിലുണ്ടായിരുന്ന ആലപ്പുഴ പുന്നപ്ര പള്ളിവെളി അബൂബക്കറിന്റെ മകൻ ഷഫീഖ് (42) ആണ് മരണമടഞ്ഞത്. വാഹനം വെട്ടി പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. അപകട സ്ഥലത്തുതന്നെ ഇയാൾ മരിച്ചതായാണ് സൂചനകളുള്ളത്.
പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. തിരുവനന്തപുരത്ത് നിന്ന് വൈപ്പിനിലേക്ക് മീനുമായി പോയ ലോറിയാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. മാതാവ്: ആരിഫ. ഭാര്യ: സൂരിജ. മക്കൾ: അൽഫിയ,ആദില, ആസിഫ്.
"
https://www.facebook.com/Malayalivartha
























