കേരളം യുഡിഎഫിന് അനുകൂലമെന്ന് ഉമ്മന്‍ചാണ്ടി

വികസനവും കരുതലും എന്ന മുദ്രാവാക്യം കേരളജനത ഏറ്റെടുത്തതായും കേരളം യു ഡി എഫിന് അനുകൂലമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിലെ 14 ജില്ലകളിലും രണ്ടാംഘട്ട പര്യടനത്തിന് ഇറങ്ങിയ തനിക്ക് ഇത് നേരിട്ട് ജനങ്ങളില്‍ നിന്ന് ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. യു ഡി എഫ് ഭരണ തുടര്‍ച്ച സുനിശ്ചിതമാണ്. കൊല്ലം ജില്ലയുടെ വികസനത്തിന് വന്‍ പദ്ധതികളാണ് തന്റെ സര്‍ക്കാര്‍ നടപ്പിലാക്കിയത്. കൊല്ലം തുറമുഖം, കൊല്ലം ബൈപാസ്, ഇ എസ് ഐ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ തുടങ്ങിയവ ഇതില്‍ ചിലതാണ്. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ കേസിന് പോയ ജനപ്രതിനിധിയെ ഇനിയും ജയിപ്പിക്കണമോയെന്ന് ചാത്തന്നൂര്‍ ജനത ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ രാജശേഖരന്‍ നായര്‍ അദ്ധയക്ഷത വഹിച്ചു,സ്ഥാനാര്‍ത്ഥി. ഡോ. ശൂരനാട് രാജശേഖരന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, എന്‍ കെ പ്രേമചന്ദ്രന്‍ എം.പി, ഫോര്‍വേഡ് ബ്ലോക്ക് അഖിലേന്ത്യാ സെക്രട്ടറി ജി ദേവരാജന്‍, യു ഡി എഫ് നേതാക്കളായ പ്രതാപവര്‍മ്മ തമ്പാന്‍ എക്‌സ് എം എല്‍ എ, വാക്കനാട് രാധാകൃഷ്ണന്‍, പി ജര്‍മിയാസ്, രതികുമാര്‍, പരവൂര്‍ രമണന്‍, കെ ചാക്കോ, എം എം നസീര്‍, നെടുങ്ങോലം രഘു, എം സുന്ദരേശന്‍ പിള്ള, കൃഷ്ണന്‍ കുട്ടി നായര്‍, വി വിജയമോഹന്‍, എ ഷുഹൈബ്, ശ്രീലാല്‍ എസ്, പ്രദീപ്, സിസിലി സ്റ്റീഫന്‍, എന്‍ ഉണ്ണികൃഷ്ണന്‍, ചാത്തന്നൂര്‍ മുരളി, പരവൂര്‍ സജീബ്, ഹംസ റാവുത്തര്‍, ബിനോയ്, സജ്മാ ഷാനവാസ്, വിഷ്ണു നമ്പൂതിരി, ബിന്ദുജയന്‍, പ്രതീഷ് കുമാര്‍, വസന്തകുമാരി, ബിജു പാരിപ്പള്ളി, ജേക്കബ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha