കണ്ണീർക്കാഴ്ചയായി... ഏലപ്പാറയിൽ കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം....

ഏലപ്പാറയിൽ കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം സ്വദേശിയായ ജെറിനാണ് (38) മരിച്ചത്. ഒരു കുടുംബത്തിലെ അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. ഏലപ്പാറക്ക് സമീപം മലയോര ഹൈവേയിൽ നാലാം മൈലിലാണ് അപകടം സംഭവിച്ചത്
പരിക്കേറ്റ ദിവ്യ (29), നവ്യ (26), അജിൻ (36) എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരോടൊപ്പം ഉണ്ടായിരുന്ന അഞ്ചുവയസുകാരൻ ജോഹാൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കട്ടപ്പന -കുട്ടിക്കാനം പാതയിൽ കരിന്തരുവി ഗവൺമെന്റ് യുപി സ്കൂളിന് സമീപം ഇന്ന് രാവിലെ 6.30ഓടെയാണ് അപകടം സംഭവിച്ചത്. ചിന്നാർ നദിയിലേക്കാണ് കാർ മറിഞ്ഞത്. വാഹനം ഭാഗികമായി നദിയിൽ മുങ്ങിയ നിലയിലായിരുന്നു. അപകടത്തിന്റെ ശബ്ദം കേട്ടെത്തിയ ഇഷ്ടിക ചൂളയിൽ ജോലിക്കാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ ഉപ്പുതറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha

























