Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

വിവാഹത്തിന് യുവതികള്‍ക്ക് എട്ട് ഗ്രാം സ്വർണ നാണയവും പട്ട് സാരിയും; 812 കോടിയാണ് ബജറ്റില്‍ വകയിരുത്തി; സിനിമാ സ്റ്റൈൽ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ

06 AUGUST 2026 09:55 AM IST
മലയാളി വാര്‍ത്ത

സിനിമ നടനായിരുന്ന വിജയ് മുഖ്യമന്ത്രിയായതിന് ശേഷം ഞെട്ടിക്കുന്ന പല തീരുമാനങ്ങളുമാണ് തമിഴ്നാട്ടിൽ കണ്ട് വരുന്നത്. ഒരു ആക്ഷൻ പടം പോലെ ജനങ്ങളുടെ കണ്ണുതളളിക്കുന്ന പ്രഖ്യാപനങ്ങൾ നടപടികൾ.. ഇപ്പോൾ അത്തരത്തിൽ തമിഴ്നാട് സർക്കാരിന്റെ ബജറ്റും ജന ശ്രദ്ധ നേടുകയാണ്. സ്ത്രീകൾക്ക് ഏറെ പ്രധാന്യം കൊടുത്തായിരുന്നു ബജറ്റ്.

സ്ത്രീകളെയും, വിദ്യാർഥികളെയും, കർഷകരെയും തൃപ്തിപ്പെടുത്തുന്ന ജനകീയ ബജറ്റാണ് സർക്കാർ അവതരിപ്പിച്ചത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും എന്നാലും വാഗ്ദാനങ്ങൾ പടിപടിയായി നടപ്പിലാക്കുമെന്നാണ് ബജറ്റ് അവതരണത്തിൽ ധനമന്ത്രി മാരി വിൽസൺ പറഞ്ഞത്.

വിവാഹത്തിന് യുവതികള്‍ക്ക് എട്ട് ഗ്രാം സ്വർണ നാണയവും പട്ട് സാരിയും നല്‍കും. ഇതിനായി 812 കോടിയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ബ്രാന്‍ഡഡ് സൈക്കിളും ഹെല്‍മറ്റും വാട്ടര്‍ ബോട്ടിലുമാണ് ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇത് 5.32 ലക്ഷം പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

രാജ്യത്തെ ആദ്യ എഐ ഇന്നോവേഷൻ നഗരവും പ്രഖ്യാപിച്ചു. അറിവകം എന്ന പേരിട്ടിരിക്കുന്ന നഗരം എഐ, ഡീപ് ടെക് വികസനത്തിന് മുൻതൂക്കം നൽകുമെന്നും ധനമന്ത്രി പറഞ്ഞു. കൂടാതെ സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന വികസനത്തിന് 139 കോടി ബജറ്റില്‍ വകയിരുത്തി. 2036ഓടെ തമിഴ്നാടിനെ രാജ്യത്തെ വലിയ സാമ്പത്തിക ശക്തിയാക്കുമെന്നാണ് പ്രഖ്യാപനം.

അതേ സമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് തമിഴ്നാട് ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപനം നടന്നിരുന്നു. വിജയ് സർക്കാറിൻ്റെ ആദ്യ ബജറ്റിലാണ് പരാമർശം. നിലവിലുള്ള കരാറുകൾ, ട്രിബ്യൂണൽ വിധികൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയർത്തുമെന്നാണ് പ്രഖ്യാപനം.

ആന മലയാർ, നല്ലൂർ അണക്കെട്ട് പദ്ധതികളുടെ നടപ്പാക്കൽ, ഗോദാവരി-കാവേരി നദീ പദ്ധതിയുടെ പൂർത്തീകരണം എന്നിവയ്ക്കായും സർക്കാർ പരിശ്രമിക്കുമെന്നും ബജറ്റിൽ പരാമർശമുണ്ട്. തമിഴ്‌നാടിന്‍റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റാണ് ധനമന്ത്രി മരിയ വിൽസൺ നിയമസഭയിൽ അവതരിപ്പിച്ചത്.

വിദ്യാഭ്യാസ മേഖലയ്ക്ക് വൻ തുകയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസ വകുപ്പിന് 44,527 കോടി രൂപയും ഉന്നതവിദ്യാഭ്യാസ വകുപ്പിന് 8,393 കോടി രൂപയും വകയിരുത്തി. 3,734 സർക്കാർ സ്കൂളുകൾ നവീകരിക്കുന്നതിനായി 300 കോടി രൂപ നീക്കിവെച്ചു. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ മോതിരം നൽകുമെന്നും പ്രഖ്യാപനത്തിലുണ്ട്.

10,000 സ്കൂളുകളിൽ ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്ന സൂപ്പർ ക്ലീൻ, സൂപ്പർ ക്യാമ്പസ് പദ്ധതിക്കായി 139 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സൗജന്യ താമസവും പഠനവും നൽകുന്ന പെരുന്തലൈവർ കാമരാജർ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്കായി 125 കോടി രൂപയും നീക്കിവെച്ചു.

മധുരയിൽ പുതിയ സ്പെഷ്യൽ ലോ കോളേജും 90 കോടി ചെലവിൽ അഞ്ച് പുതിയ ഐടിഐകളും ആരംഭിക്കും. സംസ്ഥാനത്തിന്‍റെ സാമ്പത്തിക കടം കൂടിയ സാഹചര്യത്തിൽ മദ്യ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തുമെന്നും ബജറ്റിലുണ്ട്. 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും ബജറ്റിൽ പരാമർശിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (6 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (6 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (6 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (6 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (6 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (6 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (6 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (6 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (6 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (7 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (7 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (9 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (9 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (9 hours ago)

Malayali Vartha Recommends