മലേഷ്യയിലെ ക്വാലലംപുരിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച് യുവാവ്; എമർജൻസി വിൻഡോ പാനൽ അടിച്ചു തകർത്തു; പിന്നാലെ സംഭവിച്ചത് മറ്റൊന്ന്

വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് മലയാളി യുവാവ്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു . മലേഷ്യയിലെ ക്വാലലംപുരിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിലാണ് സംഭവം. പാലക്കാട് കൂറ്റനാട് സ്വദേശി ജംഷീർ അത്താണിക്കൽ (36) എന്ന യാത്രക്കാരനാണ് അറസ്റ്റിലായത് . നെടുമ്പാശേരി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
രാത്രി 9.30നും 11.05നും ഇടയിലാണ് സംഭവം. ഒഡി 231 നമ്പർ വിമാനത്തിലെ സീറ്റ് നമ്പർ 12എ–യിൽ യാത്ര ചെയ്യുകയായിരുന്നു ജംഷീർ. പെട്ടെന്ന് വിമാനത്തിന്റെ എമർജൻസി എക്സിറ്റ് ഡോർ ബലമായി തുറക്കാൻ ശ്രമിച്ചു . എമർജൻസി വിൻഡോ പാനൽ അടിച്ചു തകർത്തു . ഇത് തടയാൻ ശ്രമിച്ച വിമാനത്തിലെ മറ്റ് യാത്രക്കാരെയും ക്യാബിൻ ക്രൂവിനെയും ഇയാൾ ഭീഷണിപ്പെടുത്തി.
വിമാനത്തിലുണ്ടായിരുന്ന ക്യാബിൻ ക്രൂവും മറ്റു യാത്രക്കാരും ചേർന്ന് പ്രതിയെ ബലമായി പിടിച്ചുമാറ്റി. ഇയാളെ ചോദ്യം ചെയ്യുകയാണ് പോലീസ്. പശ്ചാത്തലമടക്കം പരിശോധിക്കുന്നുവെന്നും നെടുമ്പാശേരി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























