ആരും ചോദിക്കാനില്ല; കഴിഞ്ഞ സര്‍ക്കാര്‍ മാറ്റിയ ആദിവാസി ഊരുകളുടെ പേര് വീണ്ടും തിരുത്തി പുതിയ സര്‍ക്കാര്‍

ആദിവാസികളെയും പട്ടികജാതി പട്ടിക വര്‍ഗക്കാരെയും എങ്ങനെ വേണമെങ്കിലും പന്താടാം. ആരും ചോദിക്കാനില്ല. സര്‍ക്കാരുകള്‍ മാറിവരുമ്പോള്‍ അവരുടെ അസ്ഥിത്വം തന്നെ മാറ്റിക്കളയും. അതും ഇരിക്കുന്ന സര്‍ക്കാരിന്റെ രാഷ്ട്രീയം പോലെ. കഴിഞ്ഞ സര്‍ക്കാര്‍ ആദിവാസി ഊരുകള്‍ എന്നു പറയുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതല്ലെന്നു പറഞ്ഞാണ് ഊരിനെ ഉന്നതിയാക്കി മാറ്റിയത്. സര്‍ക്കാരിന്റെ പദ്ദതികള്‍ക്കും വാര്‍ത്താ മാധ്യമങ്ങളും അല്ലാതെ പൊതു സമൂഹം ആദിവാസി കോളനികളെ കോളനിയെന്നും, ഊരുകളെ ഊര് എന്നും തന്നെയാണ് വിളിച്ചത്. ഉന്നതി വെറും വാക്കായി നിലകൊണ്ടു.
എന്നാല്‍, പുതിയ സര്‍ക്കാര്‍ ഉന്നതിയെ മാറ്റി ഊരാക്കി. ഇങ്ങനെ തോന്നുമ്പോള്‍ പേര് മാറ്റാനും, വീണ്ടും ഇടാനും കേരളത്തിലെ ഏതെങ്കിലും വിഭാഗം ജനങ്ങലുടെ ജാതികള്‍ സമ്മതിക്കുമോ. താമസിക്കാനൊരിടം എന്നതിനപ്പുറം ആദിവാസികള്‍ താമസിക്കുന്ന ഇടമായി അതിനെ മാറ്റുക കൂടിയാണ് ഉന്നതിയും ഊരും കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ആദിവാസികളോടുള്ള അവണനയുടെ അവസാന വാക്കു കൂടിയായി മാറിയിരിക്കുന്നു.
എന്നാല്‍, ആദിവാസി ഊരുകളുടെ പേര് മാറ്റി 'ഉന്നതി' എന്നാക്കിയ നടപടി സര്‍ക്കാര്‍ തിരുത്തുമെന്ന് പട്ടികജാതിപട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ.എ തുളസി പ്രഖ്യാപിക്കുമ്പോള്‍ അതൊരു രാഷ്ട്രീയ ആയുധമാക്കുമോ എന്നാണ് കാണേണ്ടത്. ഊര് മൂപ്പന്മാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും മന്ത്രി പറയുന്നുണ്ട്. ഊര് എന്നത് തങ്ങളുടെ പാരമ്പര്യത്തിന്റെയും സംസ്‌ക്കാരത്തിന്റെയും അവിഭാജ്യ ഘടകമാണെന്ന് ഊര് മൂപ്പന്മാര്‍ പറഞ്ഞത്.
ഇത് മുന്‍നിര്‍ത്തിയാണ് പഴയ പേര് തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. അതേസമയം, പട്ടികജാതി ഉന്നതികള്‍ ഉന്നതികളായി തന്നെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ആദിവാസി സമൂഹങ്ങളുടെ ആത്മാഭിമാനവും സംസ്‌കാരവും സംരക്ഷിച്ചുകൊണ്ട് തന്നെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























