രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ ഇല്ലാതിരുന്നത് ചോദ്യംചെയ്ത നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ആശുപത്രിയില്‍ രോഗികളെ പരിശോധിക്കാന്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാതിരുന്നത് ചോദ്യംചെയ്ത നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലുണ്ടായ സംഭവത്തിലാണ് പൊലീസിന്റെ അസ്വാഭാവിക നടപടി.
രോഗികള്‍ പുറത്തുള്ളപ്പോള്‍ ഒപി രജിസ്‌ട്രേഷന്‍ നിര്‍ത്തിവച്ചത് നാട്ടുകാര്‍ ചോദ്യംചെയ്യുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി ജീവനക്കാരുടെ ജോലി തടസപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസ് കേസെടുക്കുകയായിരുന്നു. മൂന്നുപേര്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്.
ഓഗസ്റ്റ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് മൂന്നുപേര്‍ ആശുപത്രിയില്‍ എത്തി ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നും അശ്ലീല ഭാഷ പ്രയോഗിച്ചെന്നും സ്ത്രീകളുടെയും വനിതാ ജീവനക്കാരുടെയും അടക്കം വീഡിയോ പകര്‍ത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കുമ്പള പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























