കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മകളെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി

വിഴിഞ്ഞത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകളെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. തിരച്ചില്‍ കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും ഇതിനായി സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഉറപ്പ് നല്‍കി.
അതേസമയം, രക്ഷാപ്രവര്‍ത്തനത്തിലെ മെല്ലെപ്പോക്കിനെതിരെ കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. കേരളത്തിന്റെ യഥാര്‍ത്ഥ സൈന്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ അലംഭാവം കാട്ടുന്നത് അപരാധമാണെന്ന് കെസിബിസി മുന്നറിയിപ്പ് നല്‍കി.
കാണാതായവര്‍ക്കായുള്ള തിരച്ചിലില്‍ അടിയന്തരമായി തുടരാന്‍ ആധുനിക ഉപകരണങ്ങളും വിദഗ്ധരെയും എത്തിക്കണമെന്നാണ് പ്രധാന ആവശ്യം. നിലവിലെ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കടലിനെ ആഴത്തില്‍ അറിയുന്ന മത്സ്യത്തൊഴിലാളികളുടെ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും കെസിബിസി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സമയോചിതമായ ഇടപെടലുകള്‍ ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന് പുറമെ, തിരച്ചില്‍ വേഗത്തിലാക്കണമെന്ന ശക്തമായ സമ്മര്‍ദ്ദവും വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha

























