ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെത്തിയ വാഹനത്തിനു പിഴ ചുമത്തിയ സംഭവത്തില്‍ എംവിഡി സ്‌ക്വാഡ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിഴ ചുമത്തിയ സംഭവത്തില്‍ അടൂര്‍ എംവിഡി സ്‌ക്വാഡ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഗതാഗത വകുപ്പ്. മന്ത്രി സി.പി ജോണിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. വിഷയത്തില്‍ ഇടപ്പെട്ട അബിന്‍ വര്‍ക്കി എംഎല്‍എ പിഴത്തുക അടക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നെജോ മെഴുവിലേക്കു നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെയാണ് അബിന്‍ വര്‍ക്കി ഗതാഗത മന്ത്രി സി.പി. ജോണുമായി ആശയ വിനിമയം നടത്തിയത്. തുടര്‍ന്നാണു പിഴ ചുമത്തിയ എംവിഡി സ്‌ക്വാഡ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്.
https://www.facebook.com/Malayalivartha


























