യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി...

യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചു, തൊഴില്‍ ഇല്ലായ്മ, എഐയുടെ പ്രത്യാഘാതങ്ങള്‍ തുടങ്ങിയവയില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടന്ന 'ഛാത്രോ കി ഗൂഞ്ചില്‍' സംസാരിക്കുകയായിരുന്നു രാഹുല്‍.
ഇന്ത്യയിലെ 40 കോടിയോളം വരുന്ന യുവാക്കളാണ് ഈ രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്ത്. അമേരിക്കയെക്കുറിച്ചും ചൈനയെക്കുറിച്ചും റഷ്യയെക്കുറിച്ചുമൊക്കെ ആളുകള്‍ ഒരുപാട് സംസാരിക്കാറുണ്ടെങ്കിലും രാജ്യത്തെ യുവാക്കള്‍ക്ക് തുല്യരായി ലോകത്ത് മറ്റാരുമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഇന്ന് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഒരു വിലയുമില്ലാതായി മാറിയിരിക്കുകയാണെന്നും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടും യുവാക്കള്‍ക്ക് ജോലികള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് തൊഴില്‍ ലഭിക്കാനുള്ള എല്ലാ വാതിലുകളും അടഞ്ഞിരിക്കുകയാണെന്ന് പറഞ്ഞ രാഹുല്‍ നിര്‍മാണ മേഖലയിലെ ഇടിവ്, വായ്പകള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടുകള്‍, പരീക്ഷാ പേപ്പര്‍ ചോര്‍ച്ച, എഐ മൂലം ജോലികള്‍ നഷ്ടമാകുന്നത് ഇവയെല്ലാമാണ് യുവാക്കള്‍ നേരിടുന്ന വലിയ പ്രതിസന്ധിയെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























