കടലില്‍ കാണാതായ യുവാവിനായി ഊര്‍ജിത തെരച്ചില്‍ നടപടികള്‍ തുടര്‍ന്നുവരുന്നതായി ഫിഷറീസ് വകുപ്പ്

കടലില്‍ കാണാതായ ഗൗതംകൃഷ്ണയ്ക്കായി ഊര്‍ജിത തെരച്ചില്‍ നടപടികള്‍ തുടര്‍ന്നുവരുന്നതായി ഫിഷറീസ് വകുപ്പ് . മറൈന്‍ എന്‍ഫോഴ്സ്മെന്റ്, തീരദേശപൊലീസ്, കോസ്റ്റ്ഗാര്‍ഡ് എന്നിവയും ഫിഷിങ് പെട്രോള്‍-സ്പീഡ് ബോട്ടുകള്‍, ലൈഫ്ഗാര്‍ഡുകള്‍, കോസ്റ്റല്‍പൊലീസ് ബോട്ടുകള്‍ തുടങ്ങിയ സംവിധാനങ്ങളും ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്.
ഡ്രോണ്‍ സംവിധാനവും ഏര്‍പ്പെടുത്തി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കടല്‍, പൊഴിമുഖം, വ്യോമമാര്‍ഗം എന്നിങ്ങനെയും തെരച്ചില്‍ പുരോഗമിക്കുകയും ചെയ്യുന്നു. കാലാവസ്ഥയും സമുദ്രപ്രവാഹം സംബന്ധിച്ച വിവരങ്ങളും അടിസ്ഥാനമാക്കി തിരച്ചില്‍മേഖലകള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. തുറമുഖങ്ങള്‍, തീരപ്രദേശങ്ങള്‍, സമീപജില്ലകളിലേക്കും ജാഗ്രതനിര്‍ദേശം നല്‍കി.
അതേസമയം നീണ്ടകരയില്‍ മത്സ്യത്തൊഴിലാളിയായ ഗൗതംകൃഷ്ണയെ കാണാതായ സംഭവത്തില്‍ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്ന് വനം മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























