കാർഷികമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ കൃഷിവകുപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരം ചെറുവയൽ രാമന്....

കാർഷികമേഖലയിലെ സമഗ്രസംഭാവനയ്ക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ കൃഷിവകുപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരം ചെറുവയൽ രാമന്. അഞ്ചുലക്ഷം രൂപയും സർട്ടിഫിക്കറ്റും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. ഇക്കൊല്ലം പുതുതായി ഏർപ്പെടുത്തിയതാണ് സമഗ്രസംഭാവനയ്ക്കുള്ള അംഗീകാരം.
സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്‌കാരത്തിന് രാജനാരായണനും(തിരുവില്വാമല), കേരകേസരി പുരസ്‌കാരത്തിന് കോഴിക്കോട് ചക്കിട്ടപ്പാറ കെ.കെ.സേവ്യറും അർഹരായി. ഇരുവർക്കും 2,00,000 രൂപ വീതം ലഭിക്കും. പുതുതായി ഏർപ്പെടുത്തിയതുൾപ്പെടെ വിവിധ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങൾ മന്ത്രി ടി.സിദ്ദിഖ് പത്രസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്.
മുൻ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ പേരിലുള്ള പുരസ്‌കാരം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും ഉളിക്കൽ ഗ്രാമപ്പഞ്ചായത്തും പങ്കിട്ടു(5,00,000 രൂപ വീതം). വി.വി.രാഘവൻ സ്മാരക അവാർഡ് തിരുവല്ല കുറ്റൂർ കൃഷിഭവനാണ്-5,00,000 രൂപ.കെ.വിശ്വനാഥൻ(മിത്രാനികേതൻ) നെൽക്കതിർ അവാർഡ് പാലക്കാട് നെന്മേനി നെൽ ഉത്പാദക പാടശേഖരസമിതിക്കാണ്(3,00,000 രൂപ). പൈതൃക കൃഷി, വിത്തുസംരക്ഷണം, വിളകളുടെ സംരക്ഷണം നടത്തുന്ന ആദിവാസി ഊര്-ഗോട്ടിയാർകണ്ടി ഉന്നതി, പുതൂർ അഗളി-2,00,000 രൂപ എന്നിങ്ങനെയാണ് പുരസ്‌കാരങ്ങൾ.
മറ്റു പുരസ്‌കാരങ്ങൾ ഇങ്ങനെ...
കർഷകജ്യോതി- കിഷോർ വി., കടപ്ലാമറ്റം കോട്ടയം, 1,00,000 രൂപ.
തേനീച്ചക്കർഷകൻ- അനീഷ് കെ.പി., വണ്ടൂർ, മലപ്പുറം, 1,00,000 രൂപ.
കർഷകതിലകം വനിത- സാവിത്രി കെ., പുല്ലൂർ-പെരിയ, കാസർകോട് 1,00,000 രൂപ.
ജൈവകർഷകൻ- ഷാജഹാൻ വി.വൈ., കൊടുങ്ങല്ലൂർ, 2,00,000 രൂപ.
യുവകർഷകൻ- ഹാഷിക് കെ., പൊഴുതന, വയനാട്, 1,00,000 രൂപ.
ഹരിതമിത്ര- രജീഷ് കെ., തളിപ്പറമ്പ, കണ്ണൂർ, 1,00,000 രൂപ.
ഹൈടെക് കർഷകൻ- പുഷ്പഹാസ് പി., ചിതറ, കൊല്ലം, 1,00,000 രൂപ.
മട്ടുപ്പാവ് കൃഷി(ചങ്ങനാശ്ശേരി ഫാത്തിമാപുരം അനിത മൻസിലിൽ അനിത എം.കാസിം- 50,000 രൂപ), ഉദ്യാനശ്രേഷ്ഠ (കോട്ടയം നാഗമ്പടം പടിപുരയ്ക്കൽ ഡോളി വർഗീസ്- 50,000 രൂപ) എന്നിവയാണ് പുതിയ പുരസ്‌കാരങ്ങൾ.
35 വിഭാഗങ്ങളിലായിരുന്നു ഇതുവരെ പുരസ്‌കാരം നൽകിയിരുന്നത്. ചിങ്ങം ഒന്ന്, ഓഗസ്റ്റ് 17-ന് എറണാകുളം കളമശ്ശേരി ആശിഷ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സംസ്ഥാന കർഷകദിനാഘോഷത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫലകവും ക്യാഷ് അവാർഡും ഉൾപ്പെട്ട പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
"
https://www.facebook.com/Malayalivartha
























