ഗൗതം കൃഷ്ണയ്ക്കായി തെരച്ചിൽ പതിനൊന്നാം ദിവസത്തിലേക്ക്... INS കൽപ്പേനിയും ഹെലികോപ്ടറുമെത്തി, തെരച്ചിൽ ഊർജ്ജിതമാക്കി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ നീണ്ടകര പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണ(26)യ്ക്കായി തിരച്ചിൽ പതിനൊന്നാം ദിവസത്തിലേക്ക്.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലുണ്ടായതോടെ തിരച്ചിലിനായി നാവികസേനയുടെ കപ്പൽ ഐ.എൻ.എസ്. കൽപ്പേനിയും കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററും കൊല്ലത്തെത്തി പരിശോധന ആരംഭിച്ചു. ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്നലെ നീണ്ടകരയിലെ വീട്ടിലെത്തി കുടുംബത്തെ പിന്തുണയറിയിച്ചു.
കാലാവസ്ഥ പ്രതികൂലമായി തുടരുന്നത് തെരച്ചിലിനെ ബാധിക്കുന്നുണ്ട്. തെരച്ചിൽ ഊർജിതമാക്കണമെന്ന ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയുടെ അഭ്യർഥനയെത്തുടർന്ന് സുരേഷ് ഗോപി മുംബൈയിലെ നാവികസേനാ ആസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























