സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... പോലീസ് മൊഴി കോടതിയിൽ തിരുത്തി, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയായി 100 സാക്ഷികളെ വിസ്തരിക്കാൻ ഉത്തരവ്

സിറാജ് ദിന പത്രത്തിൻ്റെ ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസിനെതിരായ വിചാരണയിൽ പോലീസ് മൊഴി കോടതിയിൽ തിരുത്തി ശ്രീറാമിന്റെ 2 സുഹൃത്തുക്കൾ മൊഴി നൽകി. പോലീസിന് ഹാജരാക്കിയ അപകട സമയം ശ്രീറാം ധരിച്ച രക്തം പുരണ്ട ശ്രീറാമിന്റെ ഷർട്ടും നീല ജീൻസ് പാന്റും തന്നെയാണോ ഇപ്പോൾ തൊണ്ടിയായി കോടതിയിൽ ഉളളതെന്ന് വ്യക്തമായി തിരിച്ചറിയാൻ പറ്റുന്നില്ലെന്ന് സുഹൃത്തുക്കളായ ഡോക്ടറും ഐ എ എസ് ട്രെയിനിയും മൊഴി നൽകി. പത്തും പതിനൊന്നും സാക്ഷികളായി വിസ്തരിച്ച കേശവദാസപുരം പാറോട്ടുകോണം പി ആന്റ് റ്റി ഹൗസിംഗ് കോളനിയിൽ ഡോ. അനീഷ് രാജും കുടപ്പനക്കുന്ന് സ്വദേശി ഐ എ എസ് ട്രെയിനി അതുലുമാണ്
പോലീസ് മൊഴി കോടതിയിൽ തിരുത്തിയത്. താൻ പ്രതിയുടെ സുഹൃത്താണെന്നും . കൃത്യത്തിന് ശേഷം കൃത്യസ്ഥലത്ത് വന്നിരുന്നുവെന്നും പ്രതിയെ ജനറൽ ആശുപത്രിയിൽ നിന്ന് റഫർ ചെയ്തപ്പോൾ താനാണ് കിംസ് ആശുപത്രിയിൽ കൊണ്ടു പോയതെന്നും പ്രതി കൃത്യ സമയം ധരിച്ചിരുന്ന വസ്ത്രങ്ങൾ താനാണ് പ്രതി താമസിച്ചിരുന്ന റൂമിൽ കൊണ്ടു വച്ചതെന്നുമായിരുന്നു ഡോ. അനീഷ് രാജ് പോലീസിന് മൊഴി നൽകിയതായി കോടതിയിൽ ഹാജരാക്കിയ പോലീസ് കുറ്റപത്രത്തിൽ പറയുന്നത്. അതേസമയം പ്രതി കൃത്യ സമയം ധരിച്ചിരുന്ന വസ്ത്രങ്ങൾ പ്രതി താമസിച്ചിരുന്ന കവഡിയാർ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റൂട്ടിലെ മുറിയിൽ നിന്നും 2019 ആഗസ്റ്റ് 4 ന് എടുത്ത് പോലീസിനെ ഏൽപ്പിച്ചതെന്നുമായിരുന്നു അതുലിന്റെ പോലീസ് മൊഴി. "https://www.facebook.com/Malayalivartha






















