Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിണറായി സർക്കാരിനോട് ഉള്ള കടുത്ത എതിർപ്പ് കൊണ്ട് ജനങ്ങൾ മാറി ചിന്തിച്ചപ്പോൾ വന്ന യുഡിഫ് വിജയ ഓളത്തിൽ ഇവരും എങ്ങനെയോ പെട്ടു അത്ര തന്നെ; ചോര നീരാക്കി പ്രവർത്തിക്കുന്ന അണികളുടെ വികാരത്തെ ഉൾക്കൊള്ളാൻ ഏത് ജനപ്രതിനിധിക്ക് കഴിയുന്നില്ലയോ അവിടെ തുടങ്ങും നാശം; രമ്യ ഹരിദാസിനെതിരെ തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

07 SEPTEMBER 2026 07:29 AM IST
മലയാളി വാര്‍ത്ത

തുടർച്ചയായ തോൽവികൾക്ക് ശേഷം ചിറയിൻകീഴിൽ വിജയിച്ചിട്ടും, പ്രാദേശിക പ്രവർത്തകരെ അവഗണിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ശൈലി അംഗീകരിക്കാനാകില്ല. ചിറയിൻകീഴ് എം എൽ എ രമ്യ ഹരിദാസിനെതിരെ അഞ്ജു പാർവതി പ്രഭീഷ്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-

തുടക്കത്തിൽ ഒരു ഇഷ്ടമൊക്കെ തോന്നിയിരുന്ന, എന്നാൽ പിന്നീട് ഒരു ജനപ്രതിനിധി ആവാൻ തക്ക യാതൊരു ക്വാളിറ്റിയും ഇല്ലായെന്ന് മനസ്സിലായ ഒരു വ്യക്തിയാണ് ഇപ്പോഴത്തെ ചിറയിൻകീഴ് എം എൽ എ. പിണറായി സർക്കാരിനോട് ഉള്ള കടുത്ത എതിർപ്പ് കൊണ്ട് ജനങ്ങൾ മാറി ചിന്തിച്ചപ്പോൾ വന്ന യുഡിഫ് വിജയ ഓളത്തിൽ ഇവരും എങ്ങനെയോ പെട്ടു. അത്ര തന്നെ. ഇവരുടെ പേര് ശ്രദ്ധയിൽ വരുന്നത് ആലത്തൂരിൽ നിന്നും ജനവിധി തേടിയപ്പോൾ അന്ന് അവർക്കെതിരെ ഇടതിടങ്ങളിൽ നിന്നും കൂട്ടമായ സൈബറാക്രമണങ്ങളും സ്ത്രീവിരുദ്ധ പരാമർശങ്ങളും വന്നപ്പോഴാണ്.

പിന്നീട് എം.പിയായ ശേഷവും അവർക്കെതിരെ ഇടതിടങ്ങളിൽ നിന്നും അവഹേളനവും അപമാനവും നേരിട്ടിട്ടുമുണ്ട്. പക്ഷേ അതൊന്നും പിന്നീട് അവർ നടത്തിയ മര്യാദകേടുകളെയും വിക്ടിം കാർഡ് കളികളെയും ന്യായീകരിക്കാൻ ഉതകുന്നതല്ല. ഇന്നിപ്പോൾ ഒരു എം എൽ എ പാലിക്കേണ്ടതായ മിനിമം വക തിരിവ് പോലും ഇല്ലാതെ തല്ലുപിടിത്തത്തിൽ കൂടി പങ്കാളി ആയിരിക്കുന്നു. അനുഭവിക്ക് പാർട്ടി നേതൃത്വമേ

കോൺഗ്രസ്സ് പാർട്ടിയിൽ മികവും കഴിവും തെളിയിച്ച, പാർട്ടിക്ക് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന മനുഷ്യർക്ക് സീറ്റ്‌ കൊടുക്കാതെ മരപ്പാഴുകളെ കെട്ടി ഇറക്കിയത് അല്ലേ. പാട്ട് പാടി നടക്കുന്നത് അല്ല ജനസേവനം. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സഹപ്രവർത്തകർക്കൊപ്പം പാലക്കാട്ടെ ഹോട്ടലിൽ ഇരുന്ന ഇവർ അത് ചോദ്യം ചെയ്ത പയ്യനെതിരെ അന്ന് കളിച്ച വിമൻ കാർഡ് ആരും മറന്നിട്ടില്ല.

അന്നും പാളയം പ്രദീപ് എന്ന ഇവരുടെ പി എ ആയിരുന്നു പ്രശ്നം ഇത്ര മേൽ വഷളാക്കിയത്. ഇപ്പോഴും അയാളുടെ പേരിൽ തന്നെയാണ് പ്രശ്നങ്ങളുടെ തുടക്കം. അന്ന് ആ ഹോട്ടലിൽ ഈ പ്രദീപ്‌ ആ പയ്യനെ കയ്യേറ്റം ചെയ്തതിന് ഇവർ പറഞ്ഞ വൃത്തികെട്ട ഒരു ക്യാപ്‌സ്യൂൾ ഉണ്ട്. തന്നെ കയറി പിടിച്ചപ്പോൾ സഹപ്രവർത്തകർ കയ്യേറ്റം ചെയ്തുവത്രേ. അന്ന് പോയതാണ് ഇവരോട് ഉണ്ടായിരുന്ന ഒരിത്തിരി ഇഷ്ടം.

പെങ്ങളൂട്ടിയെന്ന വിളിപേരിന് വലിയ മാനങ്ങളുണ്ടെന്ന് മറന്ന് പോയ സ്ത്രീ ആണിവർ . ആ സംബോധന അന്ന് ഇവർക്ക് നല്കിയത് ഈ നാട്ടിലെ പുരുഷന്മാരാണ്. സ്വന്തം തെറ്റ് മറയ്ക്കാൻ വേണ്ടി അവസാനത്തെ ആയുധമായ പെണ്ണടവ് ഒരിക്കൽ പ്രയോഗിച്ച ഇവർ ഇക്കുറിയും അത് തന്നെ പുറത്ത് എടുക്കും. False accusation is a criminal offence. ഇവർക്ക് ഒക്കെ എതിരെ പ്രതികരിക്കാൻ പോലും ഭയമാണ് ഇപ്പോൾ. വേണ്ടി വന്നാൽ ദളിത്‌ കാർഡ് വരെ ഇറക്കി ചോദ്യം ചെയ്യുന്നവരെ കുറ്റക്കാരാക്കും. അതാണ് നിലവിലെ കേരള മോഡൽ നീതി ന്യായം.

തുടർച്ചയായ തോൽവികൾക്ക് ശേഷം ചിറയിൻകീഴിൽ വിജയിച്ചിട്ടും, പ്രാദേശിക പ്രവർത്തകരെ അവഗണിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ശൈലി അംഗീകരിക്കാനാകില്ല. മുമ്പത്തെ പോലെ തന്നെ ഇവരുടെ പി എ യുടെ അനാവശ്യ ഇടപെടലുകൾ നോക്കി മിഴുങ്ങസ്യ നിൽക്കേണ്ട കാര്യം പാർട്ടി പ്രവർത്തകർക്ക് ഇല്ല. ചോരനീരാക്കി പ്രവർത്തിക്കുന്ന അണികളുടെ വികാരത്തെ ഉൾക്കൊള്ളാൻ ഏത് ജനപ്രതിനിധിക്ക് കഴിയുന്നില്ലയോ അവിടെ തുടങ്ങും നാശം.

ഒന്നുകിൽ ഇവരെ അടക്കി നിറുത്തുവാൻ നേതൃത്വം തയ്യാറാവുക. അല്ലെങ്കിൽ ആളുകളുടെ നെഞ്ചത്ത് കുതിര കയറുവാൻ നില്ക്കുന്ന പി എ യെ നിലയ്ക്ക് നിറുത്താൻ പാർട്ടി തന്നെ മുന്നിട്ട് ഇറങ്ങുക. ഇനിയെങ്കിലും കഞ്ഞി കലത്തിൽ അരി ഇടും മുമ്പ് കൃത്യമായി നെല്ലും പതിരും തിരിച്ചറിയാൻ പാർട്ടി നേതൃത്വം ശ്രമിക്കുക. നന്നായി പാറ്റി പതിരുകളെ എടുത്ത് ദൂരേയ്ക്ക് എറിയുക. അല്ലെങ്കിൽ ദോഷം പാർട്ടിക്ക് തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (23 minutes ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (27 minutes ago)

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്...  (42 minutes ago)

അ​ന്ത​രീ​ക്ഷ താ​പ​നി​ല താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​ന്ന​തി​നാ​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​താ​യി​ കെ.​എ​സ്.​ഇ.​ബി  (55 minutes ago)

  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...  (1 hour ago)

കണ്ണീർക്കാഴ്ചയായി... വൈദ്യുതി പോസ്റ്റിൽ നിന്നിറങ്ങുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു  (1 hour ago)

  സം​സ്ഥാ​ന​ത്തെ 10 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം...  (1 hour ago)

ഓപ്പറേഷൻ തൂഫാൻ; 11021 പേരെ അറസ്റ്റ് ചെയ്തു; 45 കേസുകളിലായി 50 പേർ കൂടി അറസ്റ്റിൽ; കേരള പോലീസ് 17 ബോധവത്ക്കരണ ക്ലാസുകൾ നടത്തി  (1 hour ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച വനിതാ മാധ്യമപ്രവർത്തകയ്ക്ക് എതിരെ കേസ്; മതമൗലികവാദ ശക്തികൾക്ക് യുഡിഎഫ് സർക്കാർ കീഴടങ്ങിയതിന്റെ തെളിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

മൺസൂൺ കാലത്തെ പ്രതികൂല സാഹചര്യങ്ങളും മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ വരൾച്ചയും കേരളത്തിലെ കർഷകരെ ഗുരുതരമായി ബാധിക്കുന്നു; കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളെ നേരിടാൻ കാലാവസ്ഥാ പ്രതിരോധ കാർഷിക രീതികൾ  (1 hour ago)

ക്രിസ്മസിന് സ്‌പെഷൽ പച്ചരി; വിലക്കയറ്റം നിയന്ത്രിക്കാൻ സ്‌പെഷൽ അരി തുടർച്ചയാക്കും; റേഷൻകടകളിലെ വിൽപനയ്ക്കനുസരിച്ച് വിതരണം പുനക്രമീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കർക്കിടത്തിൽ മഴ കാര്യമായി പെയ്തില്ല ; തുലാമാസത്തിൽ മഴ അപ്പാടെ മാറി നിന്നു; ഒരാഴ്ചയ്ക്കുള്ളിൽ നാലു ഡിഗ്രി ചൂട് കൂടി; കേരളത്തിന്റെ ചരിത്രത്തിൽ വൻ കാലാവസ്ഥാ പ്രതിഭാസം  (1 hour ago)

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ വീണ്ടും മഴ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മുൻ മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനും ഒക്ടോബർ 15 ന് ഹാജരാകാനായി നോട്ടീസയക്കാൻ തലസ്ഥാന ജില്ലാ കോടതി ഉത്തരവ്  (2 hours ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം  (2 hours ago)

Malayali Vartha Recommends