Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..


ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ 9/11 മാതൃകയിലുള്ള മാസ്റ്റർപ്ലാൻ! പ്രതിക്ക് മുൻപ് ഓസ്ട്രേലിയൻ കണക്ഷൻ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ...


കറുത്ത പർദ്ദ ധരിച്ച് കയ്യിൽ തോക്കുമായി ഇറാൻ വനിതകൾ.. ആഹ്വാനം ജീവൻ ബലിയർപ്പിക്കാൻ..ഗറില്ലാ തന്ത്രങ്ങൾ, അതിജീവന വിദ്യകൾ, കഠിനമായ സാഹചര്യങ്ങൾക്കുള്ള തയാറെടുപ്പ്..


പോലീസിൽ പോകുമെന്ന് യുവതിയുടെ അന്ത്യശാസനം, വിറച്ച് ഒതുക്കിത്തീർക്കാൻ നോക്കിയ മാഷ്; സുരേഷ് ബാബു പടിയിറങ്ങുമ്പോൾ 'കർമ്മഫലം' ഓർമ്മിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മുൻ മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനും ഒക്ടോബർ 15 ന് ഹാജരാകാനായി നോട്ടീസയക്കാൻ തലസ്ഥാന ജില്ലാ കോടതി ഉത്തരവ്

08 SEPTEMBER 2026 07:12 AM IST
മലയാളി വാര്‍ത്ത

More Stories...

ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

പോലീസിൽ പോകുമെന്ന് യുവതിയുടെ അന്ത്യശാസനം, വിറച്ച് ഒതുക്കിത്തീർക്കാൻ നോക്കിയ മാഷ്; സുരേഷ് ബാബു പടിയിറങ്ങുമ്പോൾ 'കർമ്മഫലം' ഓർമ്മിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

എന്താണ് ശ്രീ വിജയന് കൈ പൊങ്ങുന്നില്ലേ കപ്പ് എടുക്കാൻ? ഇ എൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന പീഡന പരാതിയിൽ ആഞ്ഞടിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

രാജുവിന്റെ കൊലപാതകം: ഭാര്യയുടെ ആണ്‍സുഹൃത്തും നിരീക്ഷണത്തില്‍

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

 കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് കേരള നിയമസഭയിൽ അംഗത്വം നേടാൻ  വ്യാജ സത്യവാങ് മൂലം നൽകിയതിന്  മന്ത്രി മുഹമ്മദ്  റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജിയിൽ മുൻ മന്ത്രിമുഹമ്മദ്  റിയാസിനും വീണാ വിജയനും ഒക്ടോബർ 15 ന് ഹാജരാകാനായി നോട്ടീസയക്കാൻ തലസ്ഥാന പ്രിൻസിപ്പൽ ജില്ലാ കോടതി ജഡ്ജി എസ്. നസീറ ഉത്തരവിട്ടു.  റിയാസിനും വീണക്കുമെതിരെ കേസ് എടുക്കണമെന്ന ഹർജി വ്യവഹാര കാരണമില്ലെന്ന് കാട്ടി മജിസ്ട്രേട്ട് കോടതി തളളിയിരുന്നു.   അതേ സമയം 6 മാസം തടവും പിഴയും ശിക്ഷ വിധിക്കാവുന്ന കുറ്റമാണെന്നും മജിസ്ട്രേട്ട് കോടതിക്കാണ് വിചാരണ ചെയ്യാൻ അധികാരമുള്ളതെന്നും ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 170 പ്രകാരം കേസ് കൈകാര്യം ചെയ്യാൻ സിവിൽ കോടതിക്ക് മാത്രമാണ് അധികാരമില്ലാത്തതെന്നും നിരീക്ഷിച്ചാണ് ജില്ലാ കോടതി ഉത്തരവ്.    ഹർജി തള്ളിയ മജിസ്ട്രേട്ട് കോടതി ഉത്തരവ് റദ്ദാക്കി റിയാസിനും വീണക്കുമെതിരെ കേസെടുക്കാനോ കൂടുതൽ തെളിവ് ശേഖരണത്തിന് പോലീസ് അന്വേഷണത്തിന് നിർദേശം നൽകാനോ മജിസ്ട്രേട്ടിന് ജില്ലാ കോടതി നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ നെയ്യാറ്റിൻകര . പി.നാഗരാജ് സമർപ്പിച്ച റിവിഷൻ (പുനപ്പരിശോധന ) ഹർജിയിലാണ് ജില്ലാ കോടതി ഉത്തരവ്    ഇലക്ഷൻ കമ്മീഷനാണ് അധികാരമെന്ന് മ്യൂസിയം പോലീസ് റിപ്പോർട്ട് അഅംഗീകരിച്ചാണ് മജിസ്ട്രേട്ട് കോടതി ഹർച്ചി തള്ളിയത്.   അതേസമയം 6 മാസം തടവും  പിഴയും ശിക്ഷ വിധിക്കാവുന്ന ക്രിമിനൽ കുറ്റമെന്ന് നിയമത്തിൽ വിവക്ഷിക്കുന്നതിനാൽ കോടതിക്കാണ് കേസ് എടുക്കാനുള്ള അധികാരമെന്നും ഇലക്ഷൻ കമ്മീഷന് തടവും പിഴയും ശിക്ഷിക്കാൻ അധികാരമില്ലെന്നും വാദി ഭാഗം ബോധിപ്പിച്ചു.   കൂടുതൽ രേഖകൾ പിടിച്ചെടുക്കാനുള്ളതിനാൽ പോലീസ് അന്വേഷണം അനിവാര്യമാണെന്നും വാദി ഭാഗം ബോധിപ്പിച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ടാനിയ മറിയം ജോസിന്റെ  കോടതിയാണ് ഹർജി തള്ളിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനും  പൊതുമരാമത്ത് - ടൂറിസം മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസിനും ഭാര്യയും ഐ റ്റി കൺസൾട്ടൻസി സ്ഥാപനമായ എക്സാ ലോജിക് സൊല്യൂഷൻസ് കമ്പനി ഉടമയുമായ വീണ തൈക്കണ്ടിയിലിനുമെതിരെ  അന്വേഷിച്ച്  റിപ്പോർട്ട് ഹാജരാക്കാനാണ് കോടതി  ഏപ്രിൽ 7 ന് ഉത്തരവിട്ടിരുന്നത്.   ജന പ്രാധിനിത്യ നിയമത്തിലെ വകുപ്പ് 125 എ ( കളവായ വിവരം കാണിച്ചും വിവരങ്ങൾ മറച്ചുവെച്ചും വ്യാജ സത്യവാങ്മൂലം നൽകൽ) , ക്രിമിനൽ ഗൂഢാലോചന, പൊതു ഉദേശ്യം , എന്നീ കുറ്റങ്ങൾക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട്  അഡ്വ. നെയ്യാറ്റിൻകര . പി. നാഗരാജ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. റിയാസും വീണയും വാസസ്ഥലമായ മ്യൂസിയം പോലീസ് സ്റ്റേഷൻ പരിധിക്കകത്തുള്ള നന്തൻകോട് ക്ലിഫ് ഹൗസിൽ ക്രിമിനൽ ഗൂഡാലോചന നടത്തി വീണക്ക് കൊച്ചിൻ മിനറൽസ് ആന്റ് റീട്ടെയിൽ കമ്പനി എംഡിയായ   ശശിധരൻ കർത്തയെന്ന കരിമണൽ കർത്തയിൽ നിന്ന് ചെയ്യാത്ത സേവനത്തിന് അഴിമതി മാർഗ്ഗത്തിലൂടെ ലഭിച്ചതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയ 1.72 കോടി രൂപ മറച്ച് വെച്ചു. സത്യവാങ്മൂലത്തിൽ പത്താം പേജിൽ വീണ എക്സാ ലോജിക് കമ്പനി ഉടമയാണെന്ന വിവരം മറച്ചു വെച്ചു. പതിനൊന്നാം പേജിൽ   ജീവിത പങ്കാളി ഏർപ്പെട്ടിട്ടുളള കരാറുകളുടെ വിശദാംശ കോളത്തിൽ വീണയും കർത്തയുടെ സി എം ആർ എൽ കമ്പനിയുമായുളള കരാർ മറച്ച് വെച്ച്  "ഇല്ല" എന്ന കളവായ വിവരം നൽകി. നികുതി വെട്ടിപ്പടക്കമുളള നിയമ ലംഘനങ്ങൾ കണ്ടെത്തിയ ആദായ നികുതി വകുപ്പ്ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ 73 പേജടങ്ങുന്ന ഉത്തരവ് , വിവരങ്ങൾ മറച്ചുവെച്ചും കളവായ വിവരങ്ങൾ കാണിച്ചും മുഹമ്മദ് റിയാസ് 2021 ലും 2026 കാലയളവിലും സമർപ്പിച്ച സത്യവാങ്മൂലങ്ങളും ഫയലിൽ സ്വീകരിച്ചാണ് കോടതി ഉത്തരവ്.  "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PINARAYI VIJAYAN മലപ്പുറത്തുകാരനായ നേതാവിനെ ഗോധയിലേക്ക് ഇറക്കി.  (2 minutes ago)

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ 9/11 മാതൃകയിലുള്ള മാസ്റ്റർപ്ലാൻ! പ്രതിക്ക് മുൻപ് ഓസ്ട്രേലിയൻ കണക്ഷൻ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ...  (8 minutes ago)

Expressway-accident നോവായി എക്സ്പ്രസ് വേയിലെ അപകടം  (15 minutes ago)

Iranian women ആഹ്വാനം ജീവൻ ബലിയർപ്പിക്കാൻ  (37 minutes ago)

പോലീസിൽ പോകുമെന്ന് യുവതിയുടെ അന്ത്യശാസനം, വിറച്ച് ഒതുക്കിത്തീർക്കാൻ നോക്കിയ മാഷ്; സുരേഷ് ബാബു പടിയിറങ്ങുമ്പോൾ 'കർമ്മഫലം' ഓർമ്മിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (55 minutes ago)

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി രശ്മികയും വിജയ് ദേവരകൊണ്ടയും  (1 hour ago)

ജന്മദിനാഘോഷത്തിനിടെ നടിയുടെ കവിളില്‍ പിടിച്ച് വലിച്ച് ആരാധകര്‍ക്കെതിരെ രൂക്ഷവിമര്‍ശനം  (1 hour ago)

എന്താണ് ശ്രീ വിജയന് കൈ പൊങ്ങുന്നില്ലേ കപ്പ് എടുക്കാൻ? ഇ എൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന പീഡന പരാതിയിൽ ആഞ്ഞടിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

രാജുവിന്റെ കൊലപാതകം: ഭാര്യയുടെ ആണ്‍സുഹൃത്തും നിരീക്ഷണത്തില്‍  (1 hour ago)

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (3 hours ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (3 hours ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (4 hours ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (4 hours ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (5 hours ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (5 hours ago)

Malayali Vartha Recommends