ഓപ്പറേഷൻ തൂഫാൻ; 11021 പേരെ അറസ്റ്റ് ചെയ്തു; 45 കേസുകളിലായി 50 പേർ കൂടി അറസ്റ്റിൽ; കേരള പോലീസ് 17 ബോധവത്ക്കരണ ക്ലാസുകൾ നടത്തി

ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 11021 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 45 കേസുകളിലായി 50 പേർ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10198 ആയി. ഇതുവരെ 23471.953 ഗ്രാം എം.ഡി.എം.എയും 1218.778 കി.ഗ്രാം കഞ്ചാവും 4740.839 ഗ്രാം ഹാഷിഷ് ഓയിലും 529.047 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 18 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒരു കേസും കൊമേർഷ്യൽ ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒരു കേസും 27 എൻ.ഡി.പി.എസ് ആക്ട് പ്രകാരം 25 കേസുകളും കോട്പ പ്രകാരം 30 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 15.320 ഗ്രാം എം.ഡി.എം.എയും 0.968 കി.ഗ്രാം കഞ്ചാവും 2.57 ഗ്രാം ഹാഷിഷ് ഓയിലും 0.4 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.
ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 17 ബോധവത്ക്കരണ ക്ലാസുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 9568 ഉം കൗൺസിലിങ്ങുകളുടെ എണ്ണം 649 ഉം ആണ്. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 6714 ബോധവത്ക്കരണ പരിപാടികളും നടത്തി.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
https://www.facebook.com/Malayalivartha



























