അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതിനാൽ വൈദ്യുതി ഉപയോഗം ഗണ്യമായി വർധിച്ചതായി കെ.എസ്.ഇ.ബി

അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതിനാൽ വൈദ്യുതി ഉപയോഗം ഗണ്യമായി വർധിച്ചതായി കെ.എസ്.ഇ.ബി . ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതിയുടെ ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെയുള്ള വൈദ്യുതി ലഭ്യതയിലും കാര്യമായ കുറവുണ്ട്.
ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അറിയിപ്പ് പ്രകാരം രാജ്യത്തെ വൈദ്യുതി ലഭ്യതയിലുളള 12,000 മെഗാവാട്ടിന്റെ കുറവ് പൂർണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു. കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലും അപ്രതീക്ഷിത കുറവുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയങ്ങളിലെ വൈദ്യുതി ആവശ്യകത മുൻകാലങ്ങളിലേതിൽനിന്ന് 600 മുതൽ 800 മെഗാവാട്ട് വരെ ഉയർന്നിട്ടുണ്ട്.
മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഉപഭോഗം 600-800 മെഗാവാട്ട് വർദ്ധിക്കാനായി സാധ്യതയുണ്ട്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും ഉണ്ടായാൽ വൈകുന്നേരം ആറിനും 12നുമിടയിൽ ഭാഗിക വൈദ്യുത നിയന്ത്രണം വേണ്ടിവരുമെന്ന മുന്നറിയിപ്പ് നൽകി കെ.എസ്.ഇ.ബി .
"
https://www.facebook.com/Malayalivartha



























