കണ്ണീർക്കാഴ്ചയായി... വൈദ്യുതി പോസ്റ്റിൽ നിന്നിറങ്ങുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

കണ്ണീർക്കാഴ്ചയായി...വൈദ്യുതി പോസ്റ്റിൽ നിന്നിറങ്ങുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. മരത്താക്കര സെക്ഷൻ ഓഫീസിലെ കരാർ ജീവനക്കാരനായ പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി കോട്ടായി പരുത്തിപ്പുള്ളി സ്വദേശി തോട്ടക്കര വീട്ടിൽ രാധാകൃഷ്ണനാണ് (50) മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം നടന്നത്.
പാലിയേക്കര പഴയ ദേശീയപാതയിലെ വൈദ്യുതി പോസ്റ്റിൽ നിന്നാണ് രാധാകൃഷ്ണന് ഷോക്കേറ്റത്. സമീപത്തെ കെട്ടിടത്തിൽ കറന്റ് ഇല്ലെന്ന പരാതിയെ തുടർന്ന് പരിശോധനക്കെത്തിയ രാധാകൃഷ്ണൻ വൈദ്യുതി പോസ്റ്റിൽ കയറി തകരാർ പരിഹരിച്ച് ഇറങ്ങുന്നതിനിടെ ഷോക്കേറ്റ് വീഴുകയായിരുന്നു. ഉടൻ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഷോക്കേൽക്കാനുള്ള കാരണം വ്യക്തമല്ല. കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ശാരദയാണ് രാധാകൃഷ്ണന്റെ ഭാര്യ. മക്കൾ: ശരത്ത്, സായൂജ്. സംസ്‌കാരം പിന്നീട് നടക്കുന്നതാണ്.
"
https://www.facebook.com/Malayalivartha



























