17-കാരന്റെ അച്ഛൻ ജഡ്ജി കുപ്പായമണിഞ്ഞ് ഇന്ന് കോടതിയിൽ..! ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും..പരിഗണിക്കുക വാഹനാപകടക്കേസുകൾ..ഭദ്രകീർത്ത ഹൈക്കോടതിയിൽ..

ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരൻ ഓടിച്ച വാഹനത്തിന്റെ ഉടമയായ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് എംഎസിടി ജഡ്ജി ഇന്നു മുതൽ ഇരിങ്ങാലക്കുട അഡീഷനൽ സെഷൻസ് കോടതിയിൽ സിറ്റിങ് ആരംഭിക്കും.ഇതു സംബന്ധിച്ച് ഇരിങ്ങാലക്കുട ബാർ അസോസിയേഷനും ഗവ. പ്ലീഡർക്കും നോട്ടിസ് അയച്ചു.വാഹനാപകടക്കേസുകളാണ് ജഡ്ജി പരിഗണിക്കുന്നത്. പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അപകടത്തിനു ശേഷം ജഡ്ജി കോടതിയിൽ ഹാജാരായിരുന്നില്ല. സ്കൂട്ടറിൽ യാത്ര ചെയ്ത ജയബാലകൃഷ്ണൻ കഴിഞ്ഞ ഒക്ടോബർ 25നു പുലർച്ചെ 2.20നാണു പതിനേഴുകാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച് മരിച്ചത്.
ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരനു ജാമ്യം അനുവദിച്ചതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മക്കൾ ഹൈക്കോടതിയിൽ ഹർജി നൽകി. മക്കളായ ആർ.ജെ. ഭദ്രകീർത്തി, ആർ.ജെ.ഭരത് ശങ്കർ എന്നിവരാണു ഹൈക്കോടതിയെ സമീപിച്ചത്. ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചതു സെഷൻസ് കോടതിയും ശരിവച്ചതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഇന്ന് ജസ്റ്റിസ് സി.ജയചന്ദ്രൻ പരിഗണിക്കും.ബാലനീതി നിയമം വകുപ്പ് 12(1)ലെ വ്യവസ്ഥകൾ പ്രകാരം, ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ജാമ്യം നൽകുന്നതു നീതിനിർവഹണം തടസ്സപ്പെടുത്താൻ ഇടയാക്കുമെന്നു ഹർജിയിൽ വാദിക്കുന്നു.
എഫ്ഐആർ റജിസ്റ്റർ ചെയ്തതിൽ അടക്കം നടപടികളിൽ ഗുരുതരവീഴ്ച കോടതി കണ്ടെത്തിയെങ്കിലും ജാമ്യം നൽകിയതു ശരിവയ്ക്കുകയായിരുന്നു.ജഡ്ജിയുടെ മകനാണു പതിനേഴുകാരൻ. തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കുമെന്നും ഹർജിയിൽ ആരോപിക്കുന്നു. അതിനാൽ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. സ്കൂട്ടറിൽ യാത്രചെയ്ത ജയബാലകൃഷ്ണൻ ഒക്ടോബർ 25നു പുലർച്ചെ 2.20നാണു പതിനേഴുകാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച് മരിച്ചത്.കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിക്കാതെയാണ് ജാമ്യം നൽകിയത്, അഡീഷ്ണൽ സെഷൻസ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെന്നാണ് ഹര്ജിയിലെ വാദം.
പതിനേഴുകാരന്റെ അച്ഛൻ ജുഡീഷ്യറിയുടെ ഭാഗമായതിനാൽ, അധികാരമുപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. അതിനാൽ, പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം എന്നാണ് ആവശ്യം. ഭദ്രകീർത്തിയുടെ ധൈര്യം കണ്ടാൽ ശരിക്കും കണ്ണ് നിറയും
*ഭദ്രകീർത്തി ഹൈക്കോടതിയിൽ പറഞ്ഞത്:*
*"കേവലം അശ്രദ്ധയല്ല, 17കാരന്റെ ജാമ്യം റദ്ദാക്കണം. ജാമ്യം നൽകി വിടുന്നത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും."*
*ഹർജിയിലെ പ്രധാന വാദങ്ങൾ:*
*1.* ഇത് വെറും അശ്രദ്ധ കൊണ്ടുള്ള അപകടമല്ല, *മനുഷ്യജീവന് വില കൽപ്പിക്കാത്ത മനോഭാവം* ആണ്
- അപകടത്തിന് തൊട്ടുമുമ്പ് 104 km/hr വേഗത്തിൽ റീൽസിന് വേണ്ടി കാർ ഓടിച്ചിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ
*2.* പ്രതിയുടെ പിതാവ് *ഉന്നത സ്വാധീനമുള്ള ജുഡീഷ്യൽ ഓഫീസർ* ആണ്
- അതുകൊണ്ട് സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്
*3.* ആവശ്യങ്ങൾ:
- 17-കാരന്റെ ജാമ്യം റദ്ദാക്കണം
- അവനെ *ഒബ്സർവേഷൻ ഹോമിലേക്ക്* അയക്കണം
- ഇരയുടെ അവകാശം പരിഗണിക്കണം
*എന്തുകൊണ്ട് ഹൈക്കോടതിയിൽ?*
നേരത്തെ സർക്കാരും കുടുംബവും ജാമ്യം റദ്ദാക്കാൻ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ അപ്പീൽ കൊടുത്തിരുന്നു. ആ കോടതി അത് തള്ളി. അതിനെതിരെയാണ് ഇപ്പോൾ ഹൈക്കോടതിയിൽ റിവിഷൻ ഹർജി.അച്ഛൻ മരിച്ചിട്ടും പതറാതെ, "അച്ഛന് നീതി കിട്ടും വരെ പിന്നോട്ടില്ല" എന്ന് പറയുന്ന ആ മകളുടെ പോരാട്ടം തന്നെയാണ് ഈ കേസിനെ ജീവനോടെ നിർത്തുന്നത്.ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് 17-കാരന്റെ പിതാവിന് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകത എന്താണെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഇതിനകം രണ്ടുതവണയായി ആറുമണിക്കൂറിലധികം ചോദ്യം ചെയ്തിട്ടുണ്ടെന്നും ആവശ്യപ്പെടുന്ന സമയങ്ങളിലെല്ലാം ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്നും വ്യക്തമാക്കിയ സാഹചര്യത്തിൽ കസ്റ്റഡി ചോദ്യം ചെയ്യൽ എന്തിനാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സർക്കാരിന്റെയും പ്രോസിക്യൂഷന്റെയും നിലപാടുകളെക്കുറിച്ചും ഹൈക്കോടതി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.കോടതി നടപടികൾക്കിടെ ഉണ്ടായ തിരിച്ചടിയിൽ കടുത്ത വേദനയാണ് ജയബാലകൃഷ്ണന്റെ മകൾ ഭദ്ര കീർത്തി പങ്കുവെച്ചത്. വിധി തന്റെ ഹൃദയത്തിൽ കുത്തിയിറക്കുന്നതുപോലെയാണെന്ന് അവർ പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























