നിയമനം നടക്കാത്ത പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം വീണ്ടും സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയിലേക്ക്....

നിയമനം നടക്കാത്ത പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം വീണ്ടും സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയിലേക്ക്. പൊതുവിദ്യാഭ്യാസ വകുപ്പിലെ 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനായി സർക്കാർ സമർപ്പിച്ച ശിപാർശ പിഎസ്‌സി കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു. ഇതോടെയാണ് വിഷയം വീണ്ടും മന്ത്രിസഭയിൽ ചർച്ച ചെയ്യാനായി സർക്കാർ തീരുമാനിച്ചത്. നേരത്തെ ചേർന്ന മന്ത്രിസഭായോഗത്തിലാണ് പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി നൽകാൻ തീരുമാനിക്കുകയും, വിഷയം പിഎസ്‌സിക്ക് മുമ്പാകെ സമർപ്പിക്കുകയും ചെയ്തത്.
എന്നാൽ, എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി പൊതുവായി നീട്ടാനായി കഴിയില്ലെന്ന നിലപാടാണ് പിഎസ്‌സി സ്വീകരിച്ചത്. ഇതിന്റെ ഭാഗമായാണ് സർക്കാരിന്റെ ശിപാർശ കമ്മീഷൻ തള്ളിയത്. നിലവിൽ കാലാവധി നീട്ടാനായി ആവശ്യപ്പെട്ടതിൽ ആറോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി കഴിഞ്ഞ ദിവസങ്ങളിൽ അവസാനിച്ചിട്ടുണ്ട്. ബാക്കിയുള്ളവയുടെ കാലാവധി ഈ ആഴ്ചയിലും ഈ മാസത്തിലുമായി അവസാനിക്കുന്ന സാഹചര്യത്തിലാണ് നീക്കം. കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റുകൾ പിന്നീട് നീട്ടി നൽകാനായി കഴിയില്ലെന്ന സാങ്കേതിക തടസവും നിലനിൽക്കുന്നു.
"
https://www.facebook.com/Malayalivartha


























