കാട്ടാനയുടെ ആക്രമണം വീണ്ടും.... ഇടുക്കി ശാന്തന്‍പാറയ്ക്ക് സമീപം അതിഥി തൊഴിലാളി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു

വീണ്ടും കാട്ടാനയുടെ ആക്രമണം....കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു. ഇടുക്കി ശാന്തന്‍പാറയ്ക്ക് സമീപം പേത്തൊട്ടിയിലാണ് കാട്ടാന ആക്രമണമുണ്ടായത്.
അതേസമയം കാന്തല്ലൂരിൽ വീണ്ടും കാട്ടാനയുടെ ആക്രമണമുണ്ടായി. 2 ജീപ്പുകൾ തകർത്തു. കാന്തല്ലൂർ ഗൃഹനാഥപുരത്ത് ഇന്നലെയാണ്സം ഭവം. വഴിയരികിൽ നിർത്തിയിട്ടിരുന്ന ജീപ്പുകൾ ആന ചവിട്ടി തകർക്കുകയായിരുന്നു. പ്രദേശത്ത് രണ്ടുദിവസമായി മൂന്ന് കാട്ടാനകൾ തമ്പടിച്ചിരുന്നു. ആർ ആർ ടി സംഘം ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് ഭീതി പടർത്തിക്കൊണ്ട് കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു. കാന്തല്ലൂർ പെരുമല സേക്രട്ട് ഹാർട്ട് സ്കൂൾ പരിസരത്താണ് കാട്ടാനക്കൂട്ടം തമ്പടിച്ചത്.സ്കൂൾ പരിസരത്തും സമീപറോഡുകളിൽ രാത്രികാലങ്ങളിൽ ആനകൾ എത്തുന്നത് പതിവായിട്ടുണ്ട്. ആനയെ തുരത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും വിഫലമായിരുന്നു.
അതേസമയം, ഇടുക്കിയിൽ കാട്ടാന ആക്രമണം ശക്തമാവുകയാണ്. ഇടുക്കി മൂന്നാർ കന്നിമല എസ്റ്റേറ്റിൽ തോട്ടം തൊഴിലാളി കാട്ടാനകളിൽ നിന്നും കഴിഞ്ഞ ദിവസം രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
"
https://www.facebook.com/Malayalivartha
























