സായയുടേത് കൊലപാതകമെന്ന് ബന്ധുക്കള്‍

ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ 26 കാരിയായ സായയുടേത് കൊലപാതകമെന്ന് ബന്ധുക്കള്‍. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കുടുംബം പൊലീസില്‍ പരാതി നല്കി. മരണത്തില്‍ ദുരൂഹത ഇല്ലെന്നായിരുന്നു ആദ്യഘട്ടത്തില്‍ പൊലീസിന്റെ നിഗമനം. അസ്വാഭാവിക മരണത്തിനു ഇരവിപുരം പൊലീസ് കേസെടുത്തിരുന്നു. വിവാഹം കഴിഞ്ഞിട്ട് 4 വര്‍ഷമായി. ആത്മഹത്യയല്ല കൊലപാതകമാണെന്നു കുടുംബം ആരോപിച്ചതിനു പിന്നാലെ കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.
മാടന്നട സ്വദേശി അഫ്സലിന്റെ ഭാര്യ സായയെ ഒക്ടോബര്‍ 31ന് രാത്രി 8.30നാണ് കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. വീട്ടുകാര്‍ ഉടന്‍ പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സായയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു. ഭര്‍ത്താവിനോട് സ്നേഹം മാത്രമേ ഉള്ളൂ എന്നും തന്റെ സ്വര്‍ണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണമെന്നുമാണ് ആത്മഹത്യക്കുറിപ്പിലുണ്ടായിരുന്നത്. പത്തനാപുരം സ്വദേശിയായ യുവതിയുടെ കുടുംബം ഇപ്പോള്‍ എറണാകുളത്താണ് താമസം.
https://www.facebook.com/Malayalivartha

























