ഉമറിന്റെ രണ്ടാമത്തെ ഒളിപ്പിച്ച ഫോൺ എവിടെ? സുഹൃത്തിന്റെ ഫോണിൽ നിന്ന് മരണച്ചാറ്റ്; ഒടുവിൽ ബീഡി വാങ്ങാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി...

ശ്രീകാര്യം അഭിറാം കൊലപാതകക്കേസിൽ അന്വേഷണസംഘത്തെപ്പോലും ഞെട്ടിക്കുന്ന അതീവ ഗുരുതരമായ തെളിവു നശിപ്പിക്കൽ ശ്രമങ്ങളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി ഒന്നാം പ്രതിയായ പതിനേഴുകാരൻ താൻ ധരിച്ചിരുന്ന ടീ ഷർട്ട് കത്തിച്ചുകളഞ്ഞതായി പോലീസ് കണ്ടെത്തി. കേസിലെ രണ്ടാം പ്രതി ഉമർ മുഫ്താർ തുടർച്ചയായി മൊഴിമാറ്റി പോലീസിനെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിലും, ഇയാൾ കാമുകിക്ക് അയച്ച അതീവ രഹസ്യമായ ഇൻസ്റ്റഗ്രാം ചാറ്റുകൾ സൈബർ പോലീസ് വിജയകരമായി വീണ്ടെടുത്തു കഴിഞ്ഞു. മൂന്നാം പ്രതി ആനന്ദയെ ചോദ്യം ചെയ്തതിൽ നിന്നും കൊലപാതകത്തിന് പിന്നിലെ മുൻകൂട്ടിയുള്ള ഗൂഢാലോചനയും വ്യക്തമായിട്ടുണ്ട്.
അഭിരാമിനെയും മറ്റൊരു സുഹൃത്തിനെയും കൊലപ്പെടുത്താനാണ് പ്രതിയായ 17-കാരൻ ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. തന്റെ പെൺസുഹൃത്തായ ആനന്ദയുടെ സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിരാമും സുഹൃത്തും ചേർന്നാണെന്നാണ് 17-കാരൻ കരുതിയിരുന്നത്. തുടർന്നാണ് ഉമറിനൊപ്പം ചേർന്ന് പദ്ധതി ആസൂത്രണം ചെയ്തത്. ഇതിനായി ആനന്ദയുടെ ഫോൺ ഉപയോഗിച്ച് അഭിരാമുമായി ചാറ്റ് ചെയ്ത് സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി. അഭിരാം പാങ്ങപ്പാറയിൽ എത്തിയപ്പോൾ പ്രതിയായ 17-കാരനും യാദൃശ്ചികമായി അവിടെ എത്തിയതുപോലെ അഭിനയിച്ചു. തുടർന്ന് പ്രതിയായ 17-കാരൻ ബീഡി വാങ്ങിയ ശേഷം സംസാരിക്കാനെന്ന് പറഞ്ഞ് അഭിരാമിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവെച്ചാണ് കൂട്ടുകാരനെയും വിളിച്ചുവരുത്താൻ അഭിരാമിനെ നിർബന്ധിച്ചത്. അഭിരാം ആദ്യം ഇതിന് തയ്യാറായില്ല. ഇതോടെയാണ് ആക്രമിച്ചത്. തുടർന്ന് ബെൽറ്റ് കൊണ്ട് അഭിരാമിന്റെ കഴുത്തുഞെരിച്ചാണ് 17-കാരനും ഉമറും കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























