Widgets Magazine 

10
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെട്ടിച്ച് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞുകയറി; ആലുവയിൽ യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...


ഉമറിന്റെ രണ്ടാമത്തെ ഒളിപ്പിച്ച ഫോൺ എവിടെ? സുഹൃത്തിന്റെ ഫോണിൽ നിന്ന് മരണച്ചാറ്റ്; ഒടുവിൽ ബീഡി വാങ്ങാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി...


ട്രെയിൻ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: പേട്ട പ്ലാറ്റ്‌ഫോമിൽ വെച്ച് യുവതിയെ ഇടിച്ചുവീഴ്ത്തിയ ആറ്റിങ്ങൽ സ്വദേശി അറസ്റ്റിൽ...


എളമക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ ചതിച്ചുവരുത്തി തല്ലിച്ചതച്ച കേസിന്റെ അണിയറക്കഥകൾ പുറത്തേയ്ക്ക്; കുട്ടികളുടെ ഫോണിൽ ഒളിഞ്ഞിരുന്ന ആ ഭീകര രഹസ്യം...


മൃതദേഹം കണ്ടെത്തിയ കാട്ടിലേക്കല്ല അഭിരാം പോയത്; പുകമറയൊഴിയാതെ ആ മെസ്സേജുകൾ! 17കാരനായ സുഹൃത്തിന്റെ മൊഴി പുറത്ത്...

ട്രെയിനില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം

10 NOVEMBER 2026 06:46 PM IST
മലയാളി വാര്‍ത്ത

More Stories...

പാങ്ങപ്പാറ കൊലപാതകത്തില്‍ ഒന്നാം പ്രതിക്കൊപ്പം അഭിരാം പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഇതൊന്നുമല്ല സത്യം,മരിക്കുന്നതിന് മുന്നേ ആ ഒറ്റ മെസ്സേജ് മാത്രം..! നെഞ്ചുപൊട്ടി തുറന്നടിച്ച് അഭിരാമിന്റെ ചങ്ക്,പാങ്ങപ്പാറയിൽ ട്വിസ്റ്റ്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

സംസ്ഥാന സര്‍ക്കാരിന്റെ ലഹരിമുക്ത പ്രചാരണ പരിപാടിയായ ഓപ്പറേഷന്‍ തൂഫാന് ഏറ്റവും വലിയ പിന്തുണ നല്‍കുന്നത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി; വരും വര്‍ഷങ്ങളില്‍ പദ്ധതി കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെട്ടിച്ച് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞുകയറി; ആലുവയിൽ യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...

മലബാര്‍ എക്‌സ്പ്രസില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ആറ്റിങ്ങല്‍ സ്വദേശി വിജേഷിനെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. ചിറയിന്‍കീഴില്‍നിന്നാണു യുവതി ട്രെയിനില്‍ കയറിയത്. യാത്രയ്ക്കിടെ വിജേഷ് ഇവരോടു മോശമായി പെരുമാറി. ഇവര്‍ ബഹളം വച്ചതോടെ മറ്റു യാത്രക്കാര്‍ ഇടപെടുകയും ഇയാളെ അവിടെനിന്നു മാറ്റിവിടുകയും ചെയ്തു. തുടര്‍ന്ന് യുവതി പേട്ട റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി പുറത്തേക്കു വന്നപ്പോള്‍ വിജേഷ് പിന്നാലെയെത്തി വീണ്ടും മോശമായി സംസാരിക്കുകയായിരുന്നു.

വിവരം പൊലീസില്‍ പറയുമെന്നു യുവതി പറഞ്ഞപ്പോള്‍ വിജേഷ് മുഖത്ത് ഇടിച്ചു. ബോധരഹിതയായി വീണ യുവതിയെ നാട്ടുകാര്‍ ആശുപത്രിയിലേക്കു മാറ്റി. തുടര്‍ന്ന് വിജേഷിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടി പിന്നീട് പൊലീസിനു മൊഴി നല്‍കി.

യുവതിയുടെ വാക്കുകള്‍:

''ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന്‍ ആയിരുന്നെങ്കില്‍ അയാള്‍ എന്നെ വലിച്ചു പുറത്തേക്ക് ഇട്ടേനെ. മറ്റൊരു സൗമ്യയായി ഞാന്‍ മാറിയേനെ. എങ്കില്‍ എനിക്ക് ഇങ്ങനെ പറയാന്‍ പോലും പറ്റുമായിരുന്നില്ല. രാത്രിയിലോ അല്ലെങ്കില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനോ ആയിരുന്നെങ്കില്‍ എന്താവും സംഭവിക്കുക. ഇതിപ്പോ ട്രെയിന്‍ നിര്‍ത്തി പ്ലാറ്റ്‌ഫോമില്‍ ആയതുകൊണ്ട് ഇങ്ങനെ ആയി''– ഇന്നു രാവിലെ മലബാര്‍ എക്‌സ്പ്രസില്‍ വച്ചും തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷനില്‍വച്ചും ആക്രമണത്തിന് ഇരയായ യുവതി തന്റെ ദുരനുഭവം കണ്ണീരോടെ പറയുന്നു.

''ചിറയിന്‍കീഴ് റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ് പതിവുപോലെ ട്രെയിനില്‍ കയറിയത്. തിരക്കുണ്ടായിരുന്നു. ബാഗ് ഊരി മുന്നില്‍ ചേര്‍ത്തുപിടിച്ചാണ് നിന്നിരുന്നത്. അതിനിടെ പിന്നില്‍നിന്ന് ആരോ തള്ളുന്നതുപോലെയും മുഖം അമര്‍ത്തുന്നതുപോലെയും തോന്നി. തിരക്കു കൊണ്ടായിരിക്കും എന്നാണു കരുതിയത്. എന്നാല്‍ വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ തിരിഞ്ഞു നോക്കി. അപ്പോള്‍ അയാള്‍ തെറ്റായ ഉദ്ദേശ്യത്തോടെ ചില ആംഗ്യങ്ങള്‍ കാണിച്ചുകൊണ്ടാണ് നില്‍ക്കുന്നതെന്നു കണ്ടു. അടുത്തുനിന്ന ഒരു പയ്യന്‍ ഇടപെട്ടു. എന്താണു ചെയ്യുന്നതെന്നു ചോദിച്ച് കോളറിനു പിടിച്ച് മാറ്റിവിട്ടു. അപ്പോഴും അയാള്‍ ഒരു ഭാവഭേദവുമില്ലാതെയാണു നിന്നത്''– യുവതി പറയുന്നു.

''ആ പയ്യന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ഒരു വശത്തേക്കു മാറി. കഴക്കൂട്ടം എത്തിയപ്പോള്‍ തിരക്ക് കുറഞ്ഞു. അയാള്‍ മറ്റൊരു ഭാഗത്തുനിന്ന് കൈ കാണിക്കുന്നുണ്ടായിരുന്നു. ഞാന്‍ പേട്ട സ്‌റ്റേഷനിലാണ് ഇറങ്ങിയത്. അതിനു മുന്‍പ് തന്നെ അയാള്‍ ചാടിയിറങ്ങി. പോയെന്ന് ആശ്വസിച്ച് ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ അടുത്തേക്ക് എത്തി മാറാതെനിന്നു. പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങിയപ്പോള്‍ വൃത്തികെട്ട ചേഷ്ടകള്‍ കാണിച്ചു. ഞാന്‍ പൊലീസിനോടു പറയുമെന്ന് പറഞ്ഞപ്പോള്‍ ഇതുകൂടി ചേര്‍ത്തു പറഞ്ഞോളൂ എന്ന് പറഞ്ഞ് അസഭ്യം പറഞ്ഞു. മുഖത്ത് കൈ ചുരുട്ടി ഇടിച്ചു.

പ്ലാറ്റ്‌ഫോമില്‍ വീണപ്പോള്‍ ചവിട്ടാന്‍ കാലുയര്‍ത്തി. അപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ ഓടിയെത്തി തടഞ്ഞു. പിന്നെ കുറച്ചു നേരത്തേക്ക് ഒന്നും ഓര്‍മുണ്ടായിരുന്നില്ല. ആരൊക്കെയോ ചേര്‍ന്നു വെള്ളം തന്നപ്പോഴാണ് ഓര്‍മ തിരിച്ചുകിട്ടിയത്. ട്രെയിനില്‍ വച്ചും ഇയാള്‍ ഉപദ്രവിച്ചുവെന്നു പറഞ്ഞപ്പോള്‍ എല്ലാവരും ചേര്‍ന്ന് അയാളെ പിടിച്ചുവച്ച് പൊലീസില്‍ ഏല്‍പിച്ചു. ഞാന്‍ കൂട്ടുകാരിക്കൊപ്പം പേട്ട സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കി. അവരാണ് ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിച്ചത്. വായ ശരിക്കും തുറക്കാന്‍ പറ്റാത്ത നിലയാണ്. ശരീരത്തില്‍ വലിയ വേദനയാണ്''–യുവതി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാങ്ങപ്പാറ കൊലപാതകത്തില്‍ ഒന്നാം പ്രതിക്കൊപ്പം അഭിരാം പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്  (7 minutes ago)

ട്രെയിനില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം  (40 minutes ago)

ഇതൊന്നുമല്ല സത്യം,മരിക്കുന്നതിന് മുന്നേ ആ ഒറ്റ മെസ്സേജ് മാത്രം..! നെഞ്ചുപൊട്ടി തുറന്നടിച്ച് അഭിരാമിന്റെ ചങ്ക്,പാങ്ങപ്പാറയിൽ ട്വിസ്റ്റ്  (1 hour ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത  (1 hour ago)

സംസ്ഥാന സര്‍ക്കാരിന്റെ ലഹരിമുക്ത പ്രചാരണ പരിപാടിയായ ഓപ്പറേഷന്‍ തൂഫാന് ഏറ്റവും വലിയ പിന്തുണ നല്‍കുന്നത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി; വരും വര്‍ഷങ്ങളില്‍ പദ്ധതി കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് വ്യാപിപ  (1 hour ago)

ആഗോള സൈനിക-സിവിൽ മെഡിക്കൽ പങ്കാളിത്തം അനിവാര്യം; പുതിയ മാതൃക നിർദേശിച്ച് ഡോ. ഷംഷീർ വയലിൽ...  (1 hour ago)

തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെട്ടിച്ച് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞുകയറി; ആലുവയിൽ യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...  (1 hour ago)

സായയുടേത് കൊലപാതകമെന്ന് ബന്ധുക്കള്‍  (1 hour ago)

രക്താർബുദം ബാധിച്ച കുഞ്ഞിന് ആർ.സി.സി.യിൽ ചികിത്സാപിഴവെന്ന പരാതി; പാനൽ രൂപീകരിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം  (1 hour ago)

ഉമറിന്റെ രണ്ടാമത്തെ ഒളിപ്പിച്ച ഫോൺ എവിടെ? സുഹൃത്തിന്റെ ഫോണിൽ നിന്ന് മരണച്ചാറ്റ്; ഒടുവിൽ ബീഡി വാങ്ങാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി...  (1 hour ago)

ആസൂത്രിതമായ പരിശീലന പരിപാടികളിലൂടെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനും ജില്ലയിലെ എസ്.എസ്.എൽ.സി. വിജയശതമാനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതായി മന്ത്രി എൻ. ഷംസുദ്ദീൻ  (1 hour ago)

നിർമിതബുദ്ധി ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ തൊഴിൽമേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു; വിദ്യാഭ്യാസമുള്ള യുവത കേരളത്തിന്റെ പ്രധാന സമ്പത്താണ്; ഈ വിഭവശേഷി നാടിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കണമെന്ന് മ  (1 hour ago)

തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും കണ്ണൂരിലുമായി ഒമ്പതു പമ്പില്‍നിന്ന് സാമ്പിള്‍ ശേഖരിച്ചു; പെട്രോളില്‍ നിശ്ചിത പരിധിയില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തി വില്‍പന നടത്തുന്നുണ്ടോയെന്ന് കണ്ടെത്താന്‍  (1 hour ago)

എളമക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ ചതിച്ചുവരുത്തി തല്ലിച്ചതച്ച കേസിന്റെ അണിയറക്കഥകൾ പുറത്തേയ്ക്ക്; കുട്ടികളുടെ ഫോണിൽ ഒളിഞ്ഞിരുന്ന ആ ഭീകര രഹസ്യം...  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15958 പേരെ അറസ്റ്റ് ചെയ്തു; 53 കേസുകളിലായി 56 പേര്‍ കൂടി അറസ്റ്റിൽ  (1 hour ago)

Malayali Vartha Recommends