നവീന്‍ അയല്‍വാസികളുമായി വലിയ ബന്ധം പുലര്‍ത്താത്ത ശാന്ത സ്വഭാവക്കാരന്‍; മൊബൈല്‍ ഫോണ്‍ അമിതമായി

ഇരട്ട മരണത്തില്‍ നടുങ്ങി വിമാന താവള നഗരമായ മട്ടന്നൂര്‍. അമ്മയെ വെട്ടിക്കൊലപ്പെടുത്തി മകന് ജീവനൊടുക്കിയ വാര് ത്തയാണ് വിമാന താവള നഗരത്തെ നടുക്കിയത്. മട്ടന്നൂര്‍ മഹാദേവ ക്ഷേത്രത്തിന് പുറക് വശത്തെ ലയണ്‍സ് ക്ലബ് റോഡിലെ നന്ദനം വീട്ടില്‍ റിട്ട. പ്രഥമ അധ്യാപികയായ ജ്യോതി (57) യാണ് കൊല്ലപ്പെട്ടത്. മകന് നവിന് കൃഷ്ണ (22) ഇവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
റിട്ട. കെ.എസ്. ഇ.ബി ജീവനക്കാരന് ജയകൃഷ്ണന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ജ്യോതി. ജയകൃഷ്ണന് രാവിലെ മഹാദേവ ക്ഷേത്രത്തില്‍ പോയിരുന്നു. ഈ സമയത്താണ് സംഭവം. പത്ത് മണിയോടെ തിരിച്ചെത്തിയപ്പോള്‍ ഇരുവരും വെട്ടേറ്റ് ചോരയില്‍ കുളിച്ചുകിടക്കുന്നതാണ് ജയകൃഷ്ണന് കണ്ടത്. വീട്ടിന്റെ മുകള്‍നിലയിലെ ഹാളിലാണ് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. ജയകൃഷ്ണന്റെ കരച്ചില് കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് മട്ടന്നൂര്‍ പൊലിസിനെ വിവരമറിയിച്ചത് ഉടനെത്തിയ പൊലിസ് ഇരുവരെയും തലശേരിയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തില്ലങ്കേരി കാവുമ്പടിസി.എച്ച്. മുഹമ്മദ്കോയ സ്മാരക സ്കൂളിലെ റിട്ട. പ്രധാനനധ്യാപികയാണ്ജ്യോതി. കഴിഞ്ഞ മാര്‍ച്ചിലാണ് ഇവര്‍ വിരമിച്ചത്. പി എസ് സി പരീക്ഷ എഴുതുന്നതിന് വേണ്ടി സ്വകാര്യ സ്ഥാപനത്തില്‍ കോച്ചിങ്ങിന് പോവാറുണ്ട് നവീന്‍. കഴിഞ്ഞ ഒരാഴ്ച്ച മുന്‍പെ ഡിപ്രഷന് ഇയാള്‍ ചികിത്സ തേടിയിരുന്നതായി ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട
വാക് തര്‍ക്കത്തിനിടെ മകന് അമ്മയെ മാരകമായി വെട്ടിപരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയും സ്വയം മരിക്കുകയും ചെയ്തുവെന്നാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.
പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയിലാണുള്ളത് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കണ്ണുര്‍ എ.സി.പി. എം.പി. ആസാദിന്റെ നേതൃത്യത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറന്‍സിക് വിഭാഗവും തെളിവെടുത്തു നവീന്‍ കൃഷ്ണയുടെ കഴുത്തിലും നെഞ്ചിലുമാണ് വെട്ടേറ്റ പാടുകള്‍. ചോരയില്‍ ജ്യോതിയുടെ മുഖം പോലും തിരിച്ചറിയാനാവാത്ത രീതിയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha
























